ആവേശം വാനോളം; സച്ചിന്‍ കൊച്ചിയിലെത്തി

0

കൊച്ചി: ഫൈനല്‍ വിസിലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബ്ലാസ്റ്റേഴ്‌സിനെ പ്രോത്സാഹിപ്പിക്കുവാന്‍ ടീം ഉടമ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കൊച്ചിയിലെത്തി. രാവിലെ 11ന് ഭാര്യ അഞ്ജലിക്കൊപ്പമാണ് സച്ചിന്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. രണ്ട് വര്‍ഷം മുന്‍പ് സച്ചിന്റെ നാടായ മുംബൈയില്‍ കൈ വിട്ട കിരീടം മഞ്ഞപ്പടയുടെ നാട്ടില്‍ തിരിച്ച്പിടിക്കുവാനാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. ആദ്യ സീസണില്‍ അവസാനനിമിഷം കിരീടം കൈവിട്ട് പോയതിന്റെ നിരാശയില്‍ നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ നേരിട്ട് ഗ്രൗണ്ടിലെത്തിയാണ് സച്ചിന്‍ ആശ്വസിപ്പിച്ചത്. ഇന്ന് അതേ ടീം ഫൈനലില്‍ വീണ്ടും കളിക്കുമ്പോള്‍ ആശ്വസിപ്പിക്കുന്നതിനാണോ ആഹ്‌ളാദിക്കുന്നതിന് വേണ്ടിയാണോ ക്രിക്കറ്റ് ദെവത്തിന് ഗ്രൗണ്ടിലിറങ്ങേണ്ടി വരിക. കാത്തിരിക്കാം ഫൈനല്‍ വിസിലിനായി.

Share.

Leave A Reply

Powered by Lee Info Solutions