കോളിളക്കം സൃഷ്ടിച്ച അഭയക്കേസ് ബോളിവുഡില്‍ സിനിമയാകുന്നു

0

ഏറെ കോളിളക്കം സൃഷ്ടിച്ച അഭയക്കേസ് ബോളിവുഡില്‍ സിനിമയാകാന്‍ ഒരുങ്ങുന്നു.ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥാ പുസ്തകമായ അഭയകേസ് ഡയറിയെ അടിസ്ഥാനമാക്കിയായിരിക്കും ചിത്രത്തിന്റെ തിരക്കഥ. ജോമോന്‍ പുത്തന്‍പുരയ്ക്കലായി പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ വെള്ളിത്തിരയിലെത്തും.

ജോമോന്‍ പുത്തന്‍പുരയ്ക്കലിന് നിര്‍മാണ കമ്പനി 10 ലക്ഷം രൂപ റോയല്‍റ്റിയും നല്‍കും. പ്രശസ്ത ബോളിവുഡ് നിര്‍മാതാവ് ആദിത്യ ജോഷി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി.ഒക്ടോബര്‍ 31ന് കമ്പനിയുമായി കരാര്‍ ഒപ്പു വയ്ക്കുമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വ്യക്തമാക്കുകയും ചെയ്തു.
ഒരു വര്‍ഷത്തിനുള്ളില്‍ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ കേരളമാകും.

Share.

Leave A Reply

Powered by Lee Info Solutions