കെപിസിസി പട്ടികയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഗ്രൂപ്പുകള്‍ ; വേണമെങ്കില്‍ എണ്ണം കൂട്ടാം

0

തിരുവനന്തപുരം : കെപിസിസി ഭാരവാഹി പട്ടികയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഗ്രൂപ്പുകള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പട്ടികയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് എ ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്റിനെ അറിയിച്ചത്. നേരത്തെ നിശ്ചയിച്ച 282 പേരുടെ പട്ടികയില്‍ മാറ്റം വരുത്താന്‍ പറ്റില്ലെന്നും വേണമെങ്കില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കാമെന്നും കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ വഴി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്റിനെ അറിയിച്ചു.

പ്രശ്ന പരിഹാരമുണ്ടാകാത്തതില്‍ രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തി നേതാക്കളെ അറിയിച്ചിട്ടുണ്ട്.പട്ടികയില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നും തങ്ങളുടെ അഭിപ്രായം പരിഗണിച്ചില്ലെന്നും കാണിച്ച്‌ എംപിമാരായ കെ സി വേണുഗോപാല്‍, കൊടികുന്നില്‍ സുരേഷ്, കെ വി തോമസ് തുടങ്ങിയവരാണ് ഹൈക്കമാന്റിനെ സമീപിച്ചത്.

ഗ്രൂപ്പിലുള്‍പ്പെടുത്തിയ പത്തുപേര്‍ക്കെതിരെയാണ് പ്രധാനമായും പരാതി ഉയര്‍ന്നത്. പരാതികളുടെ അടിസ്ഥാനത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേതാക്കളുമായി സംസാരിച്ചെങ്കിലും സമവായമുണ്ടാക്കാന്‍ കഴിഞ്ഞില്ല. വിഷയത്തില്‍ എ കെ ആന്റണിയും ഇടപെട്ടെങ്കിലും ഗ്രൂപ്പ് നേതാക്കന്മാര്‍ വഴങ്ങിയില്ല.

Share.

Leave A Reply

Powered by Lee Info Solutions