കൊച്ചിയില്‍ സ്വാശ്രയ മാനേജ്മെന്റ് കോളേജുകളുടെ ഓഫീസ് കെഎസ് യു അടിച്ചുതകര്‍ത്തു

0

കൊച്ചി: പാമ്പാടി നെഹ്റു കോളേജില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ കൊച്ചിയിലെ സ്വാശ്രയ മാനേജ്മെന്റ് കോളേജുകളുടെ ഓഫീസിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം.

30 ഓളം കെഎസ് യു പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. അക്രമം നടക്കുമ്പോള്‍ മാനേജ്മെന്റ് പ്രതിനിധികളുടെ യോഗം ഓഫീസിനുള്ള നടക്കുന്നുണ്ടായിരുന്നു.

ഓഫീസിന്റെ ജനല്‍ ചില്ലുകളും ബള്‍ബുകളും മറ്റ് ഉപകരണങ്ങളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഓഫീസിന്റെ ഗേറ്റും പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു.

സ്ഥലത്ത് പോലീസിന്റെ സാന്നിധ്യവും ഇല്ലായിരുന്നു. ഗേറ്റ് തകര്‍ക്കുന്നതിനിടെ ഒരു കെഎസ് യു പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്.

Share.

Leave A Reply

Powered by Lee Info Solutions