കുറഞ്ഞ വിലയും എട്ടുദിവസം ചാര്‍ജ് നില്‍ക്കുന്ന സ്മാര്‍ട്ട്ഫോണുമായി ഷവോമി

0

ഇന്ത്യയില്‍ വന്‍തോതില്‍ വിറ്റുപോകുന്ന സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ റെഡ്മി 5 എ അവതരിപ്പിച്ചു. എട്ടുദിവസം ചാര്‍ജ് നില്‍ക്കാന്‍ ശേഷിയുണ്ടെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രത്യേകത. ചൈനയിലാണ് 5എ ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഉടന്‍തന്നെ ഇന്ത്യയിലുമെത്തും. ഡിസൈനില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുള്ള ഈ ഫോണില്‍ ഒറ്റ ചാര്‍ജില്‍ എട്ടു ദിവസം വരെ ബാറ്ററി നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മെറ്റല്‍ പോലെയുള്ള ബോഡിയാണ് ഈ ഫോണിന്. എന്നാല്‍ മെറ്റലിനേക്കാള്‍ ഭാരം കുറവാണ്. 137 ഗ്രാം മാത്രമാണ് റെഡ്മി 5 എയുടെ ഭാരം. മുന്‍ഗാമിയായ റെഡ്മി 4എയിലേത് പോലെ എംഐയുഐ 9 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണിന് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഇല്ല. 13 മെഗാപിക്സല്‍ പിന്‍ക്യാമറയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. മുന്നില്‍ 5 മെഗാപിക്സല്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്.

5 ഇഞ്ച് എച്ച്‌ഡി (720ഃ1280) ഡിസ്പ്ലേയോടെയാണ് റെഡ്മി 5 എ എത്തുന്നത്. ഡിസ്പ്ലേയുടെ പിക്സല്‍ ഡെന്‍സിറ്റി 296 പിപിഐയാണ്. 1.4 ജിഗാഹെട്സ് ക്വാഡ്കോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 425 പ്രോസസറാണ് ഈ സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. 2 ജിബിയാണ് റാം. ഈ ഒരു വേരിയന്റ് മാത്രമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ പതിപ്പുകള്‍ പ്രതീക്ഷിക്കാം. 16 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 128 ജിബി വരെ വര്‍ധിപ്പിക്കാം. ഡുവല്‍ സിം റെഡ്മി 5എയുടെ ബാറ്ററി ശേഷി 3000 എംഎച്ചാണ്.
599 ചൈനീസ് യുവാന്‍ (ഏകദേശം 6,000 രൂപ) ആണ് ഷവോമി റെഡ്മി 5എയുടെ ചൈനയിലെ വില. ഹാന്‍ഡ്സെറ്റിന്റെ പ്രീഓര്‍ഡര്‍ തിങ്കളാഴ്ച തുടങ്ങി. കമ്ബനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പ്രമുഖ ചൈനീസ് ഇകൊമേഴ്സ് സൈറ്റുകളിലൂടെയും ഫോണ്‍ വാങ്ങാം.

Share.

Leave A Reply

Powered by Lee Info Solutions