‘ആ കുട്ടികളെ പുതപ്പിക്കാന്‍ ദേശീയ പതാകയ്ക്ക് വലുപ്പമുണ്ടോ?’; ഗൊരഖ്പൂര്‍ ദുരന്തത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സഞ്ജീവ് ഭട്ട്

0

ന്യൂഡല്‍ഹി: ഗൊരഖ്പൂരില്‍ കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. ഹതഭാഗ്യരായ ഗൊരഖ്പൂരിലെ ആ 63 കുട്ടികളെ പുതപ്പിക്കാന്‍ ദേശീയ പതാകയ്ക്ക് വലുപ്പമുണ്ടോയെന്ന് സഞ്ജീവ് ഭട്ട് ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സഞ്ജീവ് ഭട്ടിന്റെ പ്രതികരണം.

പ്രിയ ഭക്തന്മാരെ, ഹതഭാഗ്യരായ ഗൊരഖ്പൂരിലെ ആ 63 കുട്ടികളെ പുതപ്പിക്കാന്‍ ദേശീയ പതാകയ്ക്ക് വലുപ്പമുണ്ടോ?  വന്ദേമാതരം പാടാനും കുട്ടികള്‍ക്ക് ഓക്‌സിജന്‍ വേണമെന്ന് ആ മന്ദബുദ്ധികള്‍ക്ക് ആരെങ്കിലുമൊന്ന് പറഞ്ഞുകൊടുക്കൂ.ബിജെപി അനുകൂല മാധ്യമങ്ങളെയും സഞ്ജീവ് ഭട്ട് വെറുതെ വിട്ടില്ല.

താങ്ങാവുന്ന തരത്തില്‍ ആരോഗ്യപരിരക്ഷയും ഗുണമേന്മയുള്ള വിദ്യാഭ്യാസവുമാണ് കുട്ടികള്‍ക്ക് വേണ്ടത്. ദേശീയ ഗാനവും ദേശീയഗീതവും പാടുന്നത് പിന്നത്തെ കാര്യമാണ്. കുട്ടികള്‍ക്ക് പകരം ഒരു മുസ്ലീം കച്ചവടക്കാരന്റെ പത്ത് പശുക്കളാണ് മരിച്ചതെങ്കില്‍ സ്ഥിതി മറിച്ചായേനെയെന്നും സഞ്ജീവ് ഭട്ട് പറഞ്ഞു.

Share.

Leave A Reply

Powered by Lee Info Solutions