67 പ​ന്തി​ൽ 200 റ​ണ്‍​സ്; ച​രി​ത്രം​കു​റി​ച്ച് മും​ബൈ ക്രി​ക്ക​റ്റ​ർ

0

മുംബൈ: ട്വന്‍റി 20 ക്രിക്കറ്റിൽ ഇരട്ടസെഞ്ചുറി കുറിച്ച് മുംബൈ ക്രിക്കറ്റർ. രുദ്ര ദണ്ഡേ എന്ന 19കാരനാണ് കുട്ടിക്രിക്കറ്റിൽ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ കളിക്കാരനായത്. 67 പന്തിൽനിന്നായിരുന്നു രുദ്രയുടെ ഇരട്ടസെഞ്ചുറി നേട്ടം.

മുംബൈ സർവകലാശാല സംഘടിപ്പിച്ച അബിസ് റിസ്വി ച്യാമ്പ്യൻസ് ട്രോഫി സൂപ്പർ 8 കോളജ് ക്രിക്കറ്റ് ടൂർണമെന്‍റിലാണ് രുദ്ര അസാമാന്യ പ്രകടനം കാഴ്ചവച്ചത്. റിസ്വി കോളജിനെയാണ് രുദ്ര പ്രതിനിധീകരിച്ചത്. ഡാൽമിയ കോളജായിരുന്നു എതിരാളികൾ. ടോസ് നേടി ആദ്യം ബാറ്റുചെയ്ത റിസ്വി കോളജിനായി ഓപ്പണ്‍ ചെയ്ത രുദ്ര 39 പന്തിൽനിന്നു സെഞ്ചുറിയിൽ എത്തി. 67 പന്തിൽ ഇരട്ടസെഞ്ചുറിയും കുറിച്ചു. രുദ്രക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ആകാർഷിത് ഗോമൽ 63 റണ്‍സ് നേടി ഉറച്ച പിന്തുണ നൽകി. മത്സരത്തിൽ 247 റണ്‍സിന് റിസ്വി കോളജ് വിജയിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ 175 റണ്‍സ് അടിച്ചുകൂട്ടിയ വെസ്റ്റ്ഇൻഡീസ് ക്രിക്കറ്റർ ക്രിസ് ഗെയിൽ കുറിച്ച 175 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയർന്ന ട്വന്‍റി 20 സ്കോർ. ഇതാണ് രുദ്ര മറികടന്നത്.

Share.

Leave A Reply

Powered by Lee Info Solutions