ലാല്‍ മകന്റെ ഭാര്യയോട് പറഞ്ഞു: നീയത് കണ്ടിട്ട് വീട്ടില്‍ കയറിയാല്‍ മതി കാരണം

0

വില്ലന്‍,കോമേഡിയന്‍ , സഹനടന്‍, അച്ഛന്‍ അങ്ങനെ ഏതു കഥാപാത്രവും ഏറ്റെടുക്കാന്‍ മനസുള്ള വ്യക്തിയാണ് ലാല്‍. രൂപത്തേക്കാള്‍ മുഴക്കമുള്ള, ചിലപ്പോള്‍ അവ്യക്തമാവുന്ന ശബ്ദം തന്നെയാണ് ലാലിന്‍റെ ഹൈലൈറ്റ്.വെള്ളിത്തിരയില്‍ പല വേഷത്തില്‍ തിളങ്ങിയ ലാലിന് ഓര്‍മകളില്‍ ഒരു പെണ്‍വേഷം ബാക്കിയുണ്ട്.മുഴക്കമുള്ള ശബ്ദത്തില്‍ ഡയലോഗ് പറയുന്ന ലാലിന് ചെറുപ്പത്തില്‍ പെണ്ണിന്‍റെ ശബ്ദമായിരുന്നുവെന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല.

മുൻപ് നാടകത്തില്‍ അഭിനയിക്കുമ്പോള്‍ സ്ത്രീ വേഷങ്ങള്‍ കെട്ടാനായിരുന്നു ലാലിന് ഇഷ്ടം.ചെറുപ്പത്തില്‍ ബലിത്തറ എന്ന നാടകത്തിലെ നായികയായി.നന്നായി മെലിഞ്ഞിട്ടാണ് ഒപ്പം കറുത്തിട്ടും. എടുത്തുപറയത്തക്ക ഉയരവുമില്ല.പക്ഷേ, നാടകത്തില്‍ ഭംഗിയൊന്നും പ്രശ്നമായിരുന്നില്ലെന്നു ലാല്‍ പറഞ്ഞു.വളര്‍ന്നു കഴിഞ്ഞാണ് സിനിമയോട് മോഹം തോന്നിയത്.അന്നൊക്കെ ഞാന്‍ ദിവസം രണ്ടു പടമെങ്കിലും കാണും. കെ.ജി. ജോര്‍ജിന്‍റെ യവനിക നൂറുവട്ടമെങ്കിലും കണ്ടിട്ടുണ്ട്.

ഈയടുത്ത് മോന്‍ ജീന്‍ പോള്‍ കല്ല്യാണം കഴിച്ചു വന്നപ്പോള്‍ ഞാന്‍ അവന്‍റെ ഭാര്യയോട് യവനിക കണ്ടോയെന്ന് ചോദിച്ചു. അവള്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ പിടിച്ചിരുത്തി യവനിക കാണിച്ചേ വിട്ടുള്ളൂ. അത് കണ്ടിട്ട് വീട്ടില്‍ കയറിയാല്‍ മതിയെന്ന് ലാല്‍ പറഞ്ഞു.അത്രയേറെ ചലച്ചിത്ര ലോകത്തെ സ്നേഹിക്കുന്ന വ്യക്തിയാണ് ലാല്‍.

Share.

Leave A Reply

Powered by Lee Info Solutions