ജയില്‍വാസം അനുഭവിച്ചവര്‍ക്കുള്ള 10,000 രൂപ പെന്‍ഷന്‍ ഇനി ലാലുവിനും

0

പട്ന: ജയില്‍വാസം അനുഭവിച്ചവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി പ്രകാരം ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനും ഇനി മുതല്‍ പെന്‍ഷന്‍ ലഭിക്കും. ജെ.പി.സേനാനി സമ്മാന്‍ യോജന പ്രകാരം 10,000 രൂപയാണ് ലാലുവിന് പ്രതിമാസം ലഭിക്കുക. 2009 ല്‍ മുഖ്യമന്ത്രിയായിരിക്കെയാണ് നിതീഷ്കുമാര്‍ കുമാര്‍ ഈ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയത്.

സ്വാതന്ത്ര്യ സമര സേനാനി ജയപ്രകാശ് നാരായണന്റെ സ്മരണാര്‍ത്ഥമാണ് പെന്‍ഷന്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ജെ.പിക്കൊപ്പം സമരത്തില്‍ പങ്കെടുത്ത് നിതീഷും ലാലുവും ജയിലിലടയ്ക്കപ്പെട്ടിരുന്നു. 2015 ല്‍ ഈ പദ്ധതിയില്‍ ഭേദഗതിവരുത്തിയാണ് ആറ് മാസം വരെ ജയില്‍വാസം അനുഭവിച്ചവര്‍ക്ക് 5000 രൂപയും ദീര്‍ഘകാലം ജയിലില്‍ കിടക്കേണ്ടി വന്നവര്‍ക്ക് 10,000 രൂപയുമായി പെന്‍ഷന്‍ ക്രമീകരിച്ചത്.

3100 പേരാണ് ഈ പെന്‍ഷന്‍ പദ്ധതിയുടെ പ്രയോജകര്‍. ബി.ജെ.പി നേതാവ് സുശീല്‍കുമാര്‍ മോദിയും ഈ പെന്‍ഷന് അര്‍ഹനാണെങ്കിലും അദ്ദേഹം സ്വീകരിക്കുന്നില്ല.

ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട മിസ നിയമ പ്രകാരം 1974 മാര്‍ച്ച്‌ 18 മുതല്‍ 1977 മാര്‍ച്ച്‌ 21 വരെ ജയില്‍വാസം അനുഷ്ഠിച്ചവര്‍ക്കാണ് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുക. ലാലുവിന്റെ അപേക്ഷ ലഭിക്കുകയും പെന്‍ഷന് അര്‍ഹനാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര വകുപ്പ് ഉടന്‍ തന്നെ ഇക്കാര്യം ട്രഷറി, ബാങ്ക് അധികൃതരെ അറിയിച്ച്‌ സത്വര അദ്ദേഹത്തിന് പെന്‍ഷന്‍ ലഭ്യമാക്കുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

Share.

Leave A Reply

Powered by Lee Info Solutions