മദ്യപാനികള്‍ക്ക് മാത്രമല്ല; ഇൗ ആളുകളുടെയും കരള്‍ പണിമുടക്കിക്കൊണ്ടിരിക്കുകയാണ്!!!

0

മദ്യപാനം ഏറ്റവും കൂടുതലായി ബാധിക്കുന്നത് കരളിനെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കരര്‍ സംബദ്ധമായ രോഗമാണ് ഏത് അമിതമദ്യപാനിയുടെയും വിധിയെഴുതുന്നത്. എന്ന് കരുതി മദ്യപിക്കുന്നവര്‍ക്ക് മാത്രമാണോ കരള്‍ രോഗങ്ങളുണ്ടാകുന്നത്. അല്ലായെന്നാണ് ഉത്തരം.

1. അമിത വണ്ണം- ഇത്തരക്കാര്‍ക്ക് കരള്‍ രോഗങ്ങള്‍ക്കുളള സാധ്യത വളരെ വലുതാണ്. ശരിയായ രീതിയിലുളള ആഹാരക്രമങ്ങളും വ്യായാമവും മൂലം പൊണ്ണത്തടി കുറയ്ക്കുക. കരളിന്റെ ആരോഗ്യത്തിന് ഇത് ഗുണകരമാണ്.

2. അമിതമായ ഉപ്പിന്റെ ഉപയോഗം- കരളിനെ പിന്നോട്ട് അടിക്കുന്നതിന്റെ പ്രധാനഘടകമാണ് ഉപ്പിന്റെ ഉപയോഗം. കരള്‍ രോഗികള്‍ ഉപ്പ് ആഹാരത്തില്‍ നിന്ന് ഒഴിവാക്കുന്നത് വളരെ നല്ലതാണ്.

3. പുകവലി- ഇടവേളകളില്ലാത്ത പുകവലി കരള്‍ രോഗത്തിന് കാരണമാകുമെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. സിഗരറ്റിലെ കെമിക്കല്‍സ് ലിവര്‍ സെല്ലുകളെ ദോഷകരമായി ബാധിക്കും.

4. ഡയബറ്റിസ് രോഗികള്‍ക്ക് കരള്‍ രോഗത്തിനുളള സാധ്യത 50 ശതമാനമാണ്. ഡയബറ്റിസിനുളള മരുന്നുകള്‍ കരളിനെ പ്രതികൂലമായി ബാധിക്കുന്നത്‌കൊണ്ടാണ് രോഗസാധ്യത ഇക്കൂട്ടര്‍ക്ക് കൂടുതലായത്.

Share.

Leave A Reply

Powered by Lee Info Solutions