ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ ഇറങ്ങിപ്പോയി

0

ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ ഇറങ്ങിപ്പോയി. സീറ്റ് ക്രമീകരിച്ചതില്‍ അവഗണനയെന്ന് ആരോപിച്ചാണ് ഇറങ്ങിപ്പോയത്. ഇന്നും നാളെയുമായാണ് കേരള സഭ ചേരുന്നത്. നിയമസഭാഹാളിലാണ് സമ്മേളനം നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രവാസി പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ചിരിക്കുന്ന ലോക കേരള സഭയിൽ 351 അംഗങ്ങളുണ്ട്.

മുഖ്യമന്ത്രിയാണ് സഭയുടെ നേതാവ്. പ്രതിപക്ഷ നേതാവ് ഉപനേതാവും ചീഫ് സെക്രട്ടറി സഭാ സെക്രട്ടറി ജനറലുമാണ്. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമാണ്. സഭാ നേതാവ് നിര്‍ദേശിക്കുന്ന ഒരു പാര്‍ലമെന്റംഗം, ഒരു നിയമസഭാ അംഗം, ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഒരംഗം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം, യൂറോപ്പില്‍ നിന്ന് ഒരംഗം, മറ്റ് രാജ്യങ്ങളില്‍നിന്ന് ഒരംഗം എന്നിങ്ങനെയായിരിക്കും പ്രസീഡിയം. ശാസ്ത്രസാങ്കേതിക, സാമൂഹ്യ, കലാരംഗങ്ങളില്‍ പ്രഗത്ഭരായ മലയാളികള്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്നു പ്ലീനറി സമ്മേളനങ്ങളും 15 ഉപസമ്മേളനങ്ങളും രണ്ടുദിവസങ്ങളിലായി നടക്കും.

141 നിയമസഭാംഗങ്ങളും, ഇരുപതു ലോക്സഭാംഗങ്ങളും, പത്ത് രാജ്യസഭാംഗങ്ങളും നാമനിർദേശം ചെയ്യപ്പെടുന്നവരും കേരളത്തിൽ നന്നുള്ള കേന്ദ്രമന്ത്രിയും ഉൾപ്പെടെ 174 പേർ സഭയിൽ അംഗങ്ങളാണ്. ഇതിനു പുറമെയാണ് പ്രവാസികളെ പ്രതിനിധീകരിച്ചുള്ള 177 അംഗങ്ങൾ.

Share.

Leave A Reply

Powered by Lee Info Solutions