മടക്കിവെയ്ക്കാവുന്ന ഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുമായി സാംസംങ്

0

സ്മാര്‍ട്ടുഫോണുകളില്‍ ഓരോ പ്രത്യേകത ഉണ്ടായികൊണ്ടിരിക്കുകയാണ്. നിവര്‍ത്താവുന്നതും, ഒടിക്കാവുന്നതുമായ നിരവധി പരീക്ഷണങ്ങള്‍ ഫോണ്‍ മേഖലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തിലൊരു പരീക്ഷണവുമായി എത്തുകയാണ് സാംസങ്.

മടക്കിവെക്കാവുന്ന ഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫാണ്‍ പുറത്തിറക്കാന്‍ ഒരുങ്ങി സാംസങ്. ഗാലക്സി എക്സ് (മോഡല്‍ നമ്ബര്‍ എസ്‌എം ജി88എന്‍0 (ടങഏ888ച0) എന്ന് പേരിട്ടിരിക്കുന്ന ഫോണിന് ബ്ലൂടൂത്ത് എസ്‌ഐജിയുടെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണ് ഫോണ്‍ പുറത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി കൂട്ടുന്നത്.

മടക്കി വെക്കാവുന്ന ഓഎല്‍ഇഡി (OLED) ഡിസ്പ്ലേ ആണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. ആന്‍ഡ്രോയിഡ് 6ല്‍ പ്രവര്‍ത്തിക്കുന്നു എന്ന് സൂചനയുള്ള ഫോണ്‍ 2017 അവസാനത്തിലോ, 2018 ആദ്യമോ വിപണിയിലെത്തും.

Share.

Leave A Reply

Powered by Lee Info Solutions