മലപ്പുറത്ത് മാസം 1,000 പേരെ മതം മാറ്റുന്നുവെന്ന് കേന്ദ്രമന്ത്രി

0

ന്യൂഡല്‍ഹി: മലപ്പുറം ജില്ലയില്‍ മാസം തോറും ആയിരം പേരെ വീതം മാറ്റുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം ആഹിര്‍. മതപരിവര്‍ത്തനത്തെക്കുറിച്ച്‌ കേരള സര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഇവിടെ മുസ്ലീമാക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഹദിയ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.

ടമെയ് മാസത്തില്‍ താന്‍ കേരളത്തില്‍ പോയി പൊലീസ് മേധാവിയെയും ചീഫ് സെക്രട്ടറിയേയും കണ്ടിരുന്നു. ഒരു കേന്ദ്രത്തില്‍ മാസം ആയിരം പേരെ മതം മാറ്റുകയാണ്. എന്തടിസ്ഥാനത്തിലാണത്. അവര്‍ ദാരിദ്ര്യം മുതലെടുക്കുകയാണോ? ഭീഷണിപ്പെടുത്തിയോ തൊഴില്‍ നല്‍കാമെന്ന് പറഞ്ഞുകൊണ്ടാണോ ഇത്? അവരെന്താണ് ചെയ്യുന്നതെന്ന് കണ്ടുപിടിക്കൂ. എന്ന് താന്‍ ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.

Share.

Leave A Reply

Powered by Lee Info Solutions