‘പൂമര’ത്തെ ട്രോളി സോഷ്യല്‍ മീഡിയ; കാളിദാസ് ഹാപ്പി!!

0

കാളിദാസ് ജയറാം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന പൂമരത്തിലെ ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ നമ്പര്‍ വണ്‍ ആയി തുടരുന്നു. യൂ ട്യൂബില്‍ രണ്ട് ദിവസത്തിനുളളില്‍ 20 ലക്ഷം പ്രാവശ്യമാണ് ഗാനം പ്ലേ ചെയ്തത്. ഗാനം ഹിറ്റായതോടെ ട്രോളര്‍മാരും രംഗത്തെത്തി.

ഫൈസല്‍ റാസിയെഴുതി സംഗീതം നല്‍കിയ പാട്ടിലെ വരികളാണ് ട്രോളര്‍മാരെ പുത്തന്‍ ആശയങ്ങളിലേക്ക് ചിന്തിപ്പിക്കുന്നത്. രസകരമായ ട്രോളുകള്‍ പൂമരത്തിലെ നായകന്‍ കാളിദാസ് ജയറാം ഫേസ്ബുക്കില്‍ ഷെയറും ചെയ്തു. മഹാരാജാസ് കോളജ് പശ്ചാത്തലമാക്കി എബ്രിഡ് ഷൈനാണ് പൂമരം സംവിധാനം ചെയ്യുന്നത്.

Share.

Leave A Reply

Powered by Lee Info Solutions