വിജയ് ചിത്രം പണം വാരുന്നു!! സമരം അതിജീവിച്ച് ദുല്‍ഖര്‍ ചിത്രം 19ന് എത്തും

0

വിജയ് ചിത്രം ഭൈരവ കാണുവാന്‍ തിയറ്ററുകളിലേക്ക് വന്‍ ജനക്കൂട്ടമെത്തിയതോടെ മുടങ്ങി കിടന്ന മലയാള ചിത്രങ്ങളുടെ റിലീസ് ഡേറ്റും പ്രഖ്യാപിച്ചു. വിതരണക്കാരുമായുളള തര്‍ക്കത്തെ തുടര്‍ന്നാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിച്ചത്. സംഘടനയുമായി സഹകരിക്കാത്ത തിയറ്ററുകളിലാണ് ഭൈരവ റിലീസ് ചെയ്തത്. എന്നിട്ടും ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണമുണ്ടായതാണ് മുടങ്ങി കിടക്കുന്ന മലയാള ചിത്രങ്ങളെ റിലീസിന് പ്രേരിപ്പിച്ചത്. മള്‍ട്ടി ഫ്‌ളക്‌സുകളിലുള്‍പ്പെടെയുളള തിയറ്ററുകളില്‍ ആദ്യമെത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങളാണ്. 19നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞമാസം 16ന് റിലീസ് വച്ചിട്ടും സമരത്തെ തുടര്‍ന്ന് ഒരുമാസം വൈകിയാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മോഹന്‍ലാലിന്റെ ‘മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍’ 26ന് എത്തും. എസ്രയുടെയും ഫുക്രിയുടെയും റിലീസ് ഡേറ്റുകള്‍ ഉടന്‍ പ്രഖ്യാപിക്കും.

Share.

Leave A Reply

Powered by Lee Info Solutions