100 കോടി രൂപ വിലമതിക്കുന്ന മല്യയുടെ കടല്‍ത്തീര ഫാം ഹൗസ് കണ്ടുകെട്ടി

0

ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയുടെ 100 കോടി രൂപ വിലമതിക്കുന്ന കടല്‍ത്തീര ഫാം ഹൗസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്   കണ്ടുകെട്ടി. മഹാരാഷ്ട്ര റായ്ഗാഡ് ജില്ലയിലെ അലിബാഗിലുള്ള ഫാം ഹൗസാണ് കണ്ടുകെട്ടിയത്.17 ഏക്കര്‍ വിസ്തൃതിയുള്ള ഫാം ഹൗസാണിത്.

കള്ളപ്പണ വെളിപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഈ വസ്തു ഇഡി താല്‍ക്കാലികമായി ഏറ്റെടുത്തിരുന്നു. മല്യ നിയന്ത്രിക്കുന്ന മാന്ദ്വ ഫാം പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസ്.

കോടികള്‍ തട്ടി ബാങ്കുകളെ കബളിപ്പിച്ച് മല്യ മുങ്ങിയതോടെ മല്യയുടെ സ്വത്ത് വകകള്‍ ഒന്നൊന്നായി ബാങ്കുകള്‍ കൈവശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഗോവയിലെ വസതി കുറച്ച് മുന്‍പ് ലേലത്തില്‍ പോയിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions