മമ്മൂട്ടി വീണ്ടും ജയില്‍ പുള്ളിയാകുന്നു? ‘പരോള്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

0

മുന്നറിയിപ്പിന് ശേഷം നടന്‍ മമ്മൂട്ടി വീണ്ടും ജയില്‍ പുള്ളിയായി അഭിനയിക്കുന്നു. നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ‘പരോള്‍’ എന്ന സിനിമയിലാണ് മമ്മൂട്ടി വീണ്ടും ജയില്‍ പുള്ളിയാകുന്നത്. പരോളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ മമ്മൂട്ടി ഇന്ന് റിലീസ് ചെയ്തു. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ‘പരോള്‍’ ഒരുങ്ങുന്നത്. അജിത്ത് പൂജപ്പുരയാണ് തിരക്കഥ ഒരുക്കുന്നത്. ഇനിയ,മിയ ജോര്‍ജ്ജ്,സിദ്ധിഖ്,സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം…

Share.

Leave A Reply

Powered by Lee Info Solutions