മഞ്ജുവാര്യരെ ഷൂട്ടിങിനിടയില്‍ തടഞ്ഞുവെച്ച് കൊല്ലുമെന്ന് ഭീക്ഷണി; പരാതിപ്പെടാതെ അണിയറക്കാര്‍

1

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ മഞ്ജു വാര്യരെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയിട്ടും ആര്‍ക്കും പരാതിയില്ല. സിനിമാ ഷൂട്ടിംഗിന് തടസ്സമുണ്ടാക്കാതിരിക്കാന്‍ എല്ലാം അണിയറക്കാര്‍ തന്നെ പറഞ്ഞ് തീര്‍പ്പാക്കി. ഇനിയും ഇതേ ലൊക്കേഷനില്‍ ഷൂട്ടിങ് ഉള്ളതുകൊണ്ടാണിതെന്നാണ് സൂചന. മഞ്ജുവാര്യരെ ഒരു സംഘം തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ സംഭവം എത്തിച്ചു. എന്നാല്‍ ചെങ്കല്‍ചൂള കോളനിയില്‍ പാഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഒന്ന് നടന്നില്ലെന്നാണ് സിനിമാക്കാര്‍ പറഞ്ഞതെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം വ്യക്തമാക്കുന്നു.

ചെങ്കല്‍ചൂളയിലെ ഒരു നടന്റെ ഫാന്‍സുകാരായിരുന്നു ഇതിന് പിന്നില്‍. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയതും ആക്രമിച്ചതുമെല്ലാം വലിയ വിവാദമായിരുന്നു. ഇതില്‍ സിനിമാ ലോകം ഒന്നടങ്കം പ്രതിഷേധവുമായെത്തി. സിനിമാ നടിമാരുടെ സുരക്ഷയെ പറ്റി വാചാലരായി. എന്നാല്‍ ചെങ്കല്‍ചൂളയില്‍ മഞ്ജു വാര്യരെ പോലൊരു നടിയെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയിട്ടും പൊലീസില്‍ പരാതി പോലും ആരും നല്‍കിയില്ല. വിവാഹ മോചനത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു വാര്യര്‍ ചെയ്ത വേഷങ്ങളെല്ലാം നിലയും വിലയുമുള്ള കഥാപാത്രങ്ങളായിരുന്നു. ചെങ്കല്‍ച്ചൂള കോളനിയിലെ സാധാരണ സ്ത്രീയായി മഞ്ജു അഭിനയിക്കുന്ന സിനിമയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു കോളനി സ്ത്രീയായി അഭിനയിക്കുന്നത്. വിധവയും പതിനഞ്ച് വയസ്സുള്ള മകളുടെ അമ്മയുമാണ് സുജാത. രാവിലെയും വൈകിട്ടും പലതരം ജോലികള്‍ ചെയ്താണ് ജീവിക്കുന്നത്. മകളെ വളര്‍ത്താന്‍ പാടുപെടുന്ന അമ്മയുടെ കഥ. അനശ്വരയാണ് മകളായി അഭിനയിക്കുന്നത്.

Share.

1 Comment

  1. M.C. RAJASEKHARAN PILLAI on

    ദിലീപിന്റെ ഉമ്മാണി ചെത്തിക്കളഞ്ഞാൽ മലയാള സിനിമയിലിന്നു നിലവിലുള്ള എല്ലാ പ്രശ്നങ്ങളും അവസാനിക്കും

Leave A Reply

Powered by Lee Info Solutions