നോട്ടു നിരോധനം കൊണ്ട് ഉപകാരമുണ്ടായത് ചൈനക്കാണ് എന്നു മന്‍മോഹന്‍ സിംഗ്

0

ഗുജറാത്ത് ഇലക്ഷനോട് അനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്ന മന്‍മോഹന്‍ സിംഗ്, നോട്ടു നിരോധനം കൊണ്ട് ഏറ്റവും പ്രയോജനം ഉണ്ടായത് ചൈനക്കാണ് എന്നു അഭിപ്രായപെട്ടു.

ജി.എസ.ടി കാരണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് പ്രഹറാം ഏറ്റെന്നും , കള്ളപ്പണം ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല അത് വെളുപ്പിക്കാന്‍ ഉള്ള അവസരം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

സൂറത്തിലെ ടെക്സ്റ്റെല്‍ വ്യാപാരികളോട് സംസാരിക്കവേ , അവര്‍ കടന്നുപോയ കഷട്പാടിനെ കുറിച്ച് താന്‍ മനസിലാക്കുന്നുണ്ട് എന്ന കാര്യവും മന്‍മോഹന്‍ സിംഗ് പറയുക ഉണ്ടായി.

വ്യാപരമെഖലയുടെ തകര്‍ച്ച കാരണം ആവശ്യത്തിനു ആഭ്യന്തര ഉത്പാദനം ഉണ്ടാക്കാന്‍ ഇന്ത്യക്ക് കഴിയുന്നില്ല എന്നും അതിനാല്‍ ഉണ്ടാവുന്ന നേട്ടം ചൈനക്കാണ് എന്നും മുന്‍പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share.

Leave A Reply

Powered by Lee Info Solutions