വീണ്ടും മീരാ ജാസ്മിൻ എത്തുന്നു… പത്ത് കൽപ്പനകളിലൂടെ

0

downloadഎഡിറ്റർ ഡോൺ മാക്‌സ് ആദ്യമായി സംവിധാനം ചെയ്യുന്ന പത്ത് കൽപനകളിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരയാണ്. അനൂപ് മേനോൻ, തമ്പി ആന്റണി, കനിഹ, മുരളി ഗോപി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഏപ്രിൽ 25ന് ഇടുക്കിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

2001ൽ പുറത്തിറങ്ങിയ സൂത്രധാരനിലൂടെയാണ് മീര സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നടി കൂടിയാണ് മീര. സ്വഭാവിക അഭിനയത്തിലൂടെ മലയാളത്തിന്റെയും അന്യഭാഷകളുടെയും മനസ് കവർന്ന മീര മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കൂടാതെ ഫിലിം ഫെയർ അവാർഡുകളും ലഭിച്ചിട്ടുണ്ട്. തമിഴിലും കന്നഡത്തിലും തെലുങ്കിലും സജീവമായിരുന്നു മീര. മാധവൻ, വിജയ് ഉൾപ്പെടെയുള്ളവരുടെ നായികയായും മണിരത്‌നം ഉൾപ്പെടെയുള്ള പ്രമുഖ സംവിധായകരുടെയും ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഇതിനുമപ്പുറം എന്ന ചിത്രത്തിലാണ് മീര ഒടുവിൽ അഭിനയിച്ചത്.

Share.

Leave A Reply

Powered by Lee Info Solutions