മെഗാസ്റ്റാര്‍ മമ്മുട്ടിയെ കടത്തിവെട്ടി ദിലീപ് കാരണം!!!

0

കൊച്ചി: മലയാള സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മുട്ടിയെ കടത്തിവെട്ടി ദിലീപ്.
ഒരു സിനിമക്ക് മമ്മുട്ടിയും ദിലീപും ഇതുവരെ വാങ്ങിയിരുന്നത് രണ്ടു കോടി മുതല്‍ രണ്ടര കോടി വരെയായിരുന്നു.ഇതാണിപ്പോള്‍ മൂന്നര കോടിയായി വര്‍ദ്ധിച്ചിരിക്കുന്നത്.
പ്രതിസന്ധി ഘട്ടത്തിലും രാമലീല മെഗാഹിറ്റായി പണം വാരുന്നതാണ് ദിലീപിന്റെ ഡിമാന്റ് വര്‍ദ്ധിക്കാന്‍ കാരണം.മൂന്നര കോടി പ്രതിഫലം നല്‍കാമെന്ന് പറഞ്ഞ് താരത്തെ സമീപിച്ചിരിക്കുന്നത് സൗത്ത് ഇന്ത്യയിലെ പ്രമുഖ നിര്‍മാണ കമ്പനിയാണെന്നാണ് ലഭിക്കുന്ന സൂചന.ഇപ്പോള്‍ കരാറിലേര്‍പ്പെട്ട സിനിമക്ക് ശേഷം ഈ തുകയായിരിക്കും ദിലീപിന് ‘ബാധകമാകുക’

ഈ അവസ്ഥയിലും രാമലീല മുപ്പത് കോടിയിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വലിയ സാമ്പത്തിക നേട്ടമാണ് നിര്‍മ്മാതാവിന് ലഭിച്ച്‌ കൊണ്ടിരിക്കുന്നത്.
സിനിമാ മേഖലയിലെ അത്ഭുത ‘പ്രതിഭാസ’മെന്നാണ് നിരൂപകര്‍ പോലും ഈ തേരോട്ടത്തെ വിശേഷിപ്പിക്കുന്നത്.

മോഹന്‍ലാല്‍ പുലിമുരുകന് ശേഷം നാല് കോടിയായി പ്രതിഫലം ഉയര്‍ത്തിയെങ്കിലും 1971 ബിയോണ്‍ഡ് ബോര്‍ഡേഴ്സ്, വെളിപാടിന്റെ പുസ്തകം എന്നിവ പരാജയപ്പെട്ടതോടെ നിര്‍മ്മാതാക്കള്‍ ആശങ്കയിലാണ്.ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒടിയന്‍ ലാലിന്റെ സന്തത സഹചാരി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നതാണ്.എന്നാല്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്റെ വിജയ – പരാജയം ലാലിന്റെ പ്രതിഫല കാര്യത്തില്‍ നിര്‍ണ്ണായകമാകാനാണ് സാധ്യത.പൃഥ്വിരാജ് രണ്ടു കോടിയും നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ഒന്നര കോടിയുമാണ് പ്രതിഫലം വാങ്ങുന്നത്.

Share.

Leave A Reply

Powered by Lee Info Solutions