മെമ്മറീസ് അല്ല ഊഴം; റിവ്യു വായിക്കാം

0

കൊച്ചി: ജീത്തു ജോസഫ്- പൃഥ്വിരാജ് കോംമ്പിനേഷനില്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രമാണ് ഊഴം. ആദ്യ സിനിമ മെമ്മറിസ് ആഖ്യാനരീതികൊണ്ടും അവസാനംവരെ കാത്തുസൂക്ഷിച്ച സസ്‌പെന്‍സുകൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രമാണ്.

മെമ്മറിസില്‍ നിന്ന് ഊഴത്തിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളെ ഒരുപരിധിവരെ താങ്ങി നിര്‍ത്തുവാന്‍ ജീത്തു ജോസഫിന് കഴിഞ്ഞുവെന്ന് പറയാം.

സിനിമാ തുടങ്ങി പത്ത് മിനിട്ടിനുളളില്‍ സംഭവിക്കുന്ന ട്വിസ്റ്റ്. അതിലൂടെയാണ് സിനിമാ പുരോഗമിക്കുന്നത്. അമേരിക്കയില്‍ പഠിച്ച് കേരളത്തിലെത്തുന്ന സൂര്യയെന്ന കഥാപാത്രമാണ് പൃഥ്വിരാജ്. കുടുംബത്തിന് നേരിടേണ്ട ദുരന്തവും, മരുന്ന് കമ്പനികളുടെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരുന്ന അന്വേഷണവുമായി പൃഥ്വി കഥ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഇതിനിടയില്‍ നടക്കുന്ന ചില കൊലപാതകങ്ങളുണ്ട്, അത് മനോഹരവും വ്യത്യസ്തവുമായി അവതരിപ്പിച്ചിരിക്കുന്നതിനാല്‍ കാഴ്ച്ചകാര്‍ക്ക് മികച്ച അനുഭവം നൽകുന്നു. കൊലചെയ്യുന്നവരിലേക്ക് പ്രേക്ഷകനും നേരിട്ട് എത്തുന്നതിനാല്‍ ഒരു അന്വേഷണത്തിന്റെ സാധ്യത ചിത്രത്തിലില്ല. പൃഥ്വിക്കൊപ്പം നീരജും പ്രധാനവേഷത്തിലുണ്ടെന്നല്ലാതെ മറ്റ് താരങ്ങള്‍ക്ക് പ്രാധാന്യം കുറവാണ്. ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. ആദ്യപകുതി മികച്ച രീതിയില്‍ അവസാനിപ്പിക്കുന്നുണ്ട്. രണ്ടാം പകുതിയില്‍ ആ ഒഴുക്ക് കാര്യമായി നിലനിര്‍ത്തുവാന്‍ സാധിക്കാത്തത് പോരായ്മ്മയാണ്. ഒരുകാര്യം പ്രേക്ഷകന് ഉറപ്പ് നല്‍കാം മെമ്മറീസിന്റെ നിലവാരത്തിലേക്ക് ഊഴമെത്തിയിട്ടില്ല.

Share.

Leave A Reply

Powered by Lee Info Solutions