ഹാട്രിക്കോടെ മെസ്സി മാജിക്, അര്‍ജന്റീന കളിക്കും റഷ്യയില്‍

0

ഇത്തവണ റഷ്യയില്‍ വച്ചു നടക്കുന്ന ലോക കപ്പിന് മെസ്സിയും അര്‍ജന്റീനയുമുണ്ടാവും. ഇക്വഡോറിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന മിന്നുന്ന വിജയം സ്വന്തമാക്കിയത്.ഫുട്ബോള്‍ ഇതിഹാസം മെസ്സി പെയ്തിറങ്ങിയ മത്സരത്തില്‍ ഹാട്രിക്കോടെയാണ് ആധികാരികമായ ജയം നേടിത്. ജീവന്‍മരണ പോരാട്ടത്തില്‍ ഇക്വഡോറിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു പുറത്താകുമെന്ന് ഭയന്നിരുന്ന മുന്‍ ചാമ്ബ്യന്മാരുടെ ജയം.

ലാറ്റിനമേരിക്കന്‍ മേഖലയില്‍ ബ്രസീലിനും യുറുഗ്വായ്ക്കും പിറകില്‍ മൂന്നാം സ്ഥാനക്കാരായാണ് അര്‍ജന്റീന റഷ്യയിലേയ്ക്ക് യാത്രയാവുന്നത്.
പതിനെട്ട് കളികളില്‍ നിന്ന് 28 പോയിന്റുണ്ട് തൊണ്ണൂറ്റിമൂന്ന് മിനിറ്റ് മുന്‍പ് വരെ ആറാം സ്ഥാനത്തായിരുന്നവര്‍ക്ക്. 41 പോയിന്റുള്ള ബ്രസീല്‍ നേരത്തെ യോഗ്യത ഉറപ്പിച്ചിരുന്നു.
31 പോയിന്റുള്ള യുറുഗ്വായും നേരിട്ട് യോഗ്യത നേടിക്കഴിഞ്ഞു. നിര്‍ണായക മത്സരത്തിന്റെ 11, 18, 62 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഹാട്രിക് ഗോളുകള്‍.

Share.

Leave A Reply

Powered by Lee Info Solutions