കൊച്ചി മെട്രോ മെയ് 30 ഉദ്ഘാടനം ചെയ്യും

0

കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോ മേയ് 30ന് ഉദ്ഘാടനം ചെയ്യും. ഇടതുപക്ഷ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ തന്നെ മെട്രോ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കടകംപ്പള്ളി സുരന്ദ്രന്‍ അറിയിച്ചു.

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, പ്രധാനമന്ത്രിയുടെ സമയം ഉടന്‍ ലഭിക്കില്ലെങ്കില്‍ അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ആലുവയിലായിരിക്കും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.

Share.

Leave A Reply

Powered by Lee Info Solutions