മെക്സിക്കോ ജയിലില്‍ ലഹള; 16 പേര്‍ കൊല്ലപ്പെട്ടു, 26 പേര്‍ക്ക് പരിക്കേറ്റു

0

മോണ്‍ടെറി: മെക്സിക്കോയിലെ നുവോ ലിയോണ്‍ സംസ്ഥാനത്തെ ജയിലില്‍ നടന്ന ലഹളയില്‍ 16 പേര്‍ കൊല്ലപ്പെട്ടു.അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് ഗാര്‍ഡുമാരെ തടവുപുള്ളികള്‍ ബന്ദികളാക്കി. പിന്നീട് സുരക്ഷാസേന എത്തിയാണ് ഇവരെ മോചിപ്പിച്ചത്.തടവുകാര്‍ ആരും രക്ഷപ്പെട്ടിട്ടില്ല. സുരക്ഷാസേന എത്തിയില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ തടവുകാരും ഗാര്‍ഡുമാരും കൊല്ലപ്പെടുമായിരുന്നെന്ന് നുവോ ലിയോണിലെ സുരക്ഷാ വക്താവ് അല്‍ഡോ ഫാസി റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.

Share.

Leave A Reply

Powered by Lee Info Solutions