മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഇടപാടുകാരെ കൊള്ളയടിച്ച്‌ എസ്.ബി.ഐ സമ്പാദിച്ചത് 235 കോടി രൂപ

0

ന്യൂഡല്‍ഹി: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ഉപഭോക്താകളില്‍ നിന്ന് എസ്.ബി.ഐ പിഴയായി ഈടാക്കിയത് 235 കോടി രൂപ.ജൂണ്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തിലാണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകളില്‍ നിന്ന് എസ്.ബി.ഐ ഇത്രയും തുക പിഴയായി ഈടാക്കിയത്. വിവരാവകാശ രേഖയിലാണ് ബാങ്ക് ഇതുസംബന്ധിച്ച വിവരം പുറത്ത് വിട്ടത്.മുംബൈ സ്വദേശി നല്‍കിയ വിവരാവകാശ അപേക്ഷയില്‍ 388 ലക്ഷം അക്കൗണ്ടുകളില്‍ നിന്നായി 235 കോടി രൂപ പിഴയായി ഈടാക്കിയതായി എസ്.ബി.ഐ വ്യക്തമാക്കുന്നു. എന്നാല്‍, ഏതുതരം അക്കൗണ്ടുകളില്‍ നിന്നാണ് പിഴയിടാക്കിയതെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ബാങ്കുകളില്‍ കിട്ടാകടം വര്‍ധിക്കുന്നത് സമ്പത്തവ്യവസ്ഥക്കു  ശുഭസൂചനയല്ലെന്ന അഭിപ്രായവുമായി ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രംഗത്തെത്തി.കിട്ടാക്കടം തിരിച്ച്‌ പിടിക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യമാണെന്ന് മുംബൈയിലെ സെമിനാറില്‍ സംസാരിക്കവെ ഊര്‍ജിത് പട്ടേല്‍ പറഞ്ഞു. എന്നാല്‍ നിലവിലുള്ള നിയമങ്ങളാണ് കള്ളപ്പണം തിരിച്ച്‌ പിടിക്കുന്നതിന് തടസമെന്ന നിലപാടിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.

Share.

Leave A Reply

Powered by Lee Info Solutions