പാടിയത് ഞാന്‍; സിനിമയില്‍ വന്നത് റിമി ടോമി!! മിന്മിനിയെ ചതിച്ചത് ആര് ??

0

കൊച്ചി: ഇന്ത്യന്‍ സിനിമയിലേക്ക് ചിന്ന ചിന്ന ആസൈയും എആര്‍ റഹ്മാനും വലതുകാല്‍ വച്ച് കയറിയിട്ട് 25 വര്‍ഷം തികയുന്നു. ഇന്ത്യന്‍ സിനിമ സംഗീതത്തിനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച റഹ്മാനെ പിന്നെ കണ്ടു. എന്നാല്‍ പാട്ടിന് ജീവന്‍ നല്‍കിയ ഗായിക മിന്മിനി തിരക്കുകളില്‍ നിന്നെല്ലാം മാറി ഇന്ന് കൊച്ചിയിലുണ്ട്.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഹിറ്റായ ഗാനം ആലപിച്ച ഗായികയ്ക്ക് പക്ഷെ കാലം കരുതിവച്ചത് നിരാശയും വേദനയും മാത്രം. റോജ പുറത്തിറങ്ങി അധികം വൈകാതെ തന്നെ മിന്മിനിയെ അസുഖം വേട്ടയാടി. ശബ്ദം നഷ്ടപ്പെട്ട് സിനിമാ സംഗീതത്തോട് തല്‍ക്കാലം വിട പറഞ്ഞ് മിന്മിനി കുടുംബത്തിന് വേണ്ടി ജീവിച്ചു. ഇടക്കാലത്ത് ചിലപാട്ടുകള്‍ പാടിയതോടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് സംഗീത പ്രേമികള്‍. മടങ്ങിവരവിനിടയിലുണ്ടായ ഒരു സംഭവം ഏറെ വേദനയുണ്ടാക്കിയതായി മിന്മിനി പറഞ്ഞു. വാസ്തവം എന്ന സിനിമയില്‍ പാടുവാന്‍ അവസരം ലഭിച്ചു. ”അരപ്പവന്‍ പൊന്നുകൊണ്ട്”- ഗാനം മികച്ച രീതിയില്‍ പാടിയെങ്കിലും സിനിമയില്‍ വന്നത് തനിക്ക് പകരം റിമി ടോമിയുടെ ശബ്ദം. അന്ന് പാടിയത് ഗാനത്തിന്റെ ട്രാക്കാണെന്ന് പിന്നിടാണ് മനസിലായതെന്ന് മിന്മിനി പറഞ്ഞു. മുന്‍പും പലര്‍ക്കുവേണ്ടിയും ട്രാക്ക് പാടിയിട്ടുണ്ട്. പക്ഷെ അതെല്ലാം അറിഞ്ഞുകൊണ്ടാണ് . എന്നാല്‍ വാസ്തവത്തില്‍ പാടുവാനെത്തിയപ്പോള്‍ ട്രാക്കാണെന്ന് അവര്‍ പറഞ്ഞിരുന്നെങ്കില്‍ ഇത്രയും വിഷമമുണ്ടാകില്ലായിരുന്നു. അത് മറച്ച്‌വച്ചാണ് പാടിച്ചത്. സംഗീത സംവിധായകന്‍ അലക്‌സ് പോളിനെ വിളിച്ച് അമര്‍ഷം രേഖപ്പെടുത്തിയെന്നും മിന്മിനി പറയുന്നു.

Share.

Leave A Reply

Powered by Lee Info Solutions