മോശം പെരുമാറ്റ‍ം: സഞ്ജുവിന് താക്കീത്, അച്ഛനെ കളിക്കളത്തില്‍ വിലക്കി

0

തിരുവനന്തപുരം : മോശം പെരുമാറ്റത്തിന്റെ പേരില്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) താക്കീത്. കെസിഎ നിയോഗിച്ച അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. സഞ്ജു കെസിഎയുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.

സഞ്ജുവിന്റെ അച്ഛന്‍ സാംസണിനെതിരെ കെസിഎ വിലക്കും ഏര്‍പ്പെടുത്തി. കോച്ച്‌, പരിശീലകന്‍ എന്നിവരുമായി സാംസണ്‍ ഇടപഴകാന്‍ പാടില്ല. കളി നടക്കുന്ന മൈതാനങ്ങളിലോ പരിശീലന സ്ഥലങ്ങളിലോ അനുവാദമില്ലാതെ സാംസണ്‍ പ്രവേശിക്കരുത്. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവയ്ക്കെതിരായ മത്സരത്തിനിടെയാണു സഞ്ജു സാംസണ്‍ അച്ചടക്ക ലംഘനം നടത്തിയത്.

Share.

Leave A Reply

Powered by Lee Info Solutions