മൊബൈല്‍ ഷോപ്പില്‍ നിന്നും കാണാതായ ഭര്‍തൃമതിയും യുവാവും പിടിയില്‍

0

ലപ്പുറം: ഓര്‍ക്കാട്ടേരി മൊബൈല്‍ ഔട്ട്ലറ്റില്‍ നിന്ന് കാണാതായ ഉടമയേയും ജീവനക്കാരിയെയും തിരച്ചിലിന് ഒടുവില്‍ പോലീസ് പിടികൂടി. ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഔട്ട്ലെറ്റില്‍ ജോലി ചെയ്യുന്ന പ്രവീണ (32) യെയും ഔട്ട്ലെറ്റ് ഉടമ അംജാസു (23) മാണ് പോലീസ് പിടിയിലായത്. വടകര സി ഐയുടെയും എടച്ചേരി എസ് ഐ യുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്.

കോഴിക്കോട് നഗരത്തിലെ ഒരു വാടക വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ശനിയാഴ്ച അര്‍ദ്ധ രാത്രി കസ്റ്റടിയില്‍ എടുത്ത ഇവരെ ഞായറായ്ച്ച പുലര്‍ച്ചെ വടകര സി ഐ ഓഫീസില്‍ എത്തിച്ചു . ഇരുവരെയും വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് എസ് ഐ പ്രദീപ് കുമാര്‍ പറഞ്ഞു.

അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ഇരുവരെയും പാലക്കാട് കണ്ടെത്തി തൃശൂരില്‍ കണ്ടെത്തി എന്ന എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

നവംബര്‍ 17-നാണ് ഓര്‍ക്കാട്ടേരി മൊബൈല്‍ ഔട്ട്ലറ്റില്‍ ജോലി നോക്കുന്ന പ്രവീണയെ കാണാതായത്. കാണാതായ ദിവസമായ നവംബര്‍ 17 തിങ്കളാഴ്ചയും പതിവുപോലെ തന്റെ സ്കൂട്ടറില്‍ പ്രവീണ സ്ഥാപനത്തിലേക്ക് ജോലിക്ക് പോയിരുന്നു. വൈകീട്ട് സ്ഥാപനം അടച്ചതിന് ശേഷമാണ് പ്രവീണയെ കാണാതായത്.

രാത്രി ഏറെ വൈകീട്ടും ഇവര്‍ വീട്ടില്‍തിരിച്ചെത്തിയില്ല. ബന്ധുക്കള്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. ഇവരുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് സ്വിച്ച്‌ ഓഫ് ആയിരുന്നു.തുടര്‍ന്ന് യുവതിയുടെ അച്ഛന്‍ എടച്ചേരി പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്തത് പ്രകാരം പോലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ഇന്നലെ പിടിയിലായത്.

ഓര്‍ക്കാട്ടേരി ഒഞ്ചിയം സ്വദേശി ഷാജിയുടെ ഭാര്യയാണ് പ്രവീണ. തലശ്ശേരി ചൊക്ലി സ്വദേശിയാണ് പ്രവീണ. ഭര്‍ത്താവ് ഷാജി കുവൈറ്റില്‍ ജോലി ചെയ്യകയാണ് ഏഴു വയസ്സുള്ള ഒരു മകളുമുണ്ട്.

Share.

Leave A Reply

Powered by Lee Info Solutions