ഗാന്ധിജിയുടെ നാട്ടിലേക്ക് എത്തുമ്പോള്‍ ചുഴലികാറ്റ് പോലും ഒന്ന് അടങ്ങും : നരേന്ദ്ര മോഡി

0

ചുഴലികാറ്റ് പോലും ഗാന്ധിജിയുടെ നാട്ടിലേക്ക് എത്തുമ്പോള്‍ അടങ്ങും എന്ന്  ബഹുമാനപെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിജി പറയുക ഉണ്ടായി.  ഗുജറാത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയോടു അനുബന്ധിച്ചാണ് നരേന്ദ്ര മോഡി ഇങ്ങനെ പറഞ്ഞത്. കോണ്‍ഗ്രസിന്‍റെ പ്രചാരണ പരിപാടിയുടെ പേരായ ‘ കോണ്ഗ്രസ് ആവേ ചെ അഥവാ കോണ്ഗ്രസ് വരുന്നു’ എന്ന വാക്യത്തെ കളിയാക്കുന്ന രീതിയിലാണ് ഗാന്ധിജിയെയും ചുഴലികാറ്റിനെയും ഉപയോഗിച്ച് കൊണ്ട് നരേന്ദ്ര മോഡി ഇപ്രകാരം പറഞ്ഞത്.

ഒഖി ഭീഷണിയെ തുടര്‍ന്ന് സൂറത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം മാറ്റി വെക്കേണ്ടി വന്നിരുന്നു. തുടര്‍ന്നാണ്‌ ‘ ഗാന്ധിജിയുടെ നാടായ ഗുജറാത്തിലേക്ക് എത്ര കാര്യപെട്ട കാറ്റ് വന്നാലും അത് അടങ്ങും എന്നും, ആളുകള്‍ പറയുന്നു, ഇപ്പോള്‍ ഇപ്പോള്‍ വരും ഇപ്പോള്‍ വരും എന്ന്‍ പക്ഷെ വന്നില്ല, ബനാറസിലും , ഉത്തര്‍പ്രദേശിലും വന്നില്ല എന്നും മോഡി കൂട്ടി ചേര്‍ത്തു.

വമിച്ച പിന്തുണ ലഭിച്ചു മുന്നേറുന്ന കോണ്‍ഗ്രസ് പ്രാചാരണങ്ങളെ ഒഖിയുടെയും ഗാന്ധിയുടെയും ബലത്തില്‍ അടക്കാന്‍ ഉള്ള നരേന്ദ്ര മോഡിയുടെ ഈ വാക്കുകള്‍ ജനാവലി ആസ്വദിച്ചു എന്നാണു റിപ്പോര്‍ട്ടുകള്‍.

Share.

Leave A Reply

Powered by Lee Info Solutions