മോദിയെ അനുകൂലിച്ചും അമിത് ഷായെ എതിര്‍ത്തും മമത; വാജ്പേയി നല്ല പ്രധാനമന്ത്രി

0

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള സമീപനത്തില്‍ അയവു വരുത്തി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദിയെ അനുകൂലിച്ച മമത ഇത്തവണ അമിത് ഷാക്കെതിരെയാണ് വിമര്‍ശനങ്ങള്‍ അഴിച്ചു വിട്ടത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമതയുടെ ചുവടു മാറ്റം.

താന്‍ മോദിയെയാണ് അനുകൂലിക്കുന്നത്. അമിത് ഷായെ അല്ല. എന്തിനാണ് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നത്. പാര്‍ട്ടിയാണ് എല്ലാ കാര്യങ്ങലും ശ്രദ്ധിക്കേണ്ടത്. അമിത് ഷായുടെ അമിതമായ ഇടപെടലാണ് എല്ലാത്തിനും കാരണമെന്നും മമത കുറ്റപ്പെടുത്തി. അവരുടെ പാര്‍ട്ടി രാജ്യത്ത് എല്ലാവര്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അഭിമുഖത്തില്‍ മുന്‍പ്രധാനമന്ത്രിയെ പ്രകീര്‍ത്തിക്കുകയും ചെയ്തു മമത. വാജ്പേയ് നല്ല പ്രധാനമന്ത്രിയായിരുന്നുവെന്നും അദ്ദേഹത്തിന് പക്ഷപാതിത്വമില്ലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇത്രയേറെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മമതയുടെ നിലപാട് മാറ്റം നിലവിലെ സാഹചര്യത്തില്‍ ആശങ്കയോടെയാണ് നിരീക്ഷകര്‍ കാണുന്നത്. സര്‍ക്കാറിന്റെ നോട്ട് നിരോധനം, ജി.എസ്.ടി ഉള്‍പെടെയുള്ള പരിഷ്കാരങ്ങള്‍ക്കെതിരെ മമത ശക്തമായി രംഗത്തെത്തിയിരുന്നു. ബംഗാളില്‍ ബി.ജെ.പിക്കും മോദിക്കുമെതിരെ ക്വിറ്റ് ഇന്ത്യ കാമ്ബയിന്‍ തന്നെ മമത സംഘടിപ്പിച്ചിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions