മോഹൻലാൽ കലാഭവൻ മണിയോട് വേണ്ട വിധം ആദരം പ്രകടിപ്പിക്കാത്തത് ചർച്ചയാകുന്നു

0

download (2)കലാഭവൻ മണിയുടെ അപ്രതീക്ഷിത വിയോഗത്തിൽ മോഹൻലാൽ വേണ്ടവിധം ആദരം പ്രകടിപ്പിച്ചില്ലെന്ന് സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം. പ്രമുഖർ മരിക്കുമ്പോൾ സഹപ്രവർത്തകർ ഫേസ്ബുക്കിൽ അനുസ്മരണക്കുറിപ്പെഴുതുന്നത് സർവ്വസാധാരണമാണിന്ന്. കലാഭവൻ മണി മരിച്ചപ്പോഴും മമ്മൂട്ടിയുൾപ്പെടെയുള്ള സഹപ്രവർത്തകർ മണിയുമായി തങ്ങൾക്കുണ്ടായിരുന്ന ബന്ധം അനുസ്മരിച്ച് അനുസ്മരണക്കുറിപ്പുകൾ എഴുതിയിരുന്നു. അതിൽ പലതും ശ്രദ്ധേയവുമായിരുന്നു. എന്നാൽ മോഹൻലാൽ മണിയുടെ ഒരു ചിത്രം മാത്രമാണ് തന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തത്. ഒപ്പം ആദരാഞ്ജലികൾ എന്ന വാക്കും.

അനേകം ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച മണിയുടെ വിയോഗത്തിൽ ലാലിന്റെ ആദരം കുറഞ്ഞുപോയതായി ഫേസ്ബുക്കിൽ ഉടൻതന്നെ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മണിയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് മോഹൻലാലിന് പറയാനുള്ളതെന്താണെന്ന് കേൾക്കാൻ തങ്ങൾക്ക് താൽപര്യമുണ്ടെന്നും ഒറ്റവാക്കിൽ അത് തീർത്തത് ശരിയായില്ലെന്നും ഒരു വിഭാഗം പറഞ്ഞപ്പോൾ അടുത്തിടെ വിമർശന വിധേയമായ ‘രാജ്യസ്‌നേഹ ബ്ലോഗി’ലൂടെ അദ്ദേഹം പറഞ്ഞ രാഷ്ട്രീയത്തെ ചിലർ ഇതുമായി നേരിട്ട് കൂട്ടിക്കെട്ടി. ജാതീയതയെ നേരിട്ട് ഇതിനെ ബന്ധപ്പെടുത്തിയാണ് ലാലിനെ ചിലർ വിമർശിച്ചത്. ജാതിപരമായ ഉച്ചനീചത്വമാണ് ഇതിന് പിന്നിലെന്നായിരുന്നു ചില പോസ്റ്റുകൾ.

Share.

Leave A Reply

Powered by Lee Info Solutions