മോനിഷ മരിച്ചത് ഇങ്ങനെ!! കേട്ട കഥകളൊന്നും സത്യമല്ലെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍!!

0

കൊച്ചി: അകാലത്തില്‍ പൊലിഞ്ഞ മോനിഷയുടെ ഓര്‍മകള്‍ ഇന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുകയാണ്. ചേര്‍ത്തലയ്ക്ക് സമീപമുണ്ടായ കാര്‍ അപകടത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട നടി മരണമടഞ്ഞത്. കാര്‍ ഡ്രൈവറും മരണമടഞ്ഞ അപകടത്തില്‍ സാരമായ പരിക്കുകളോടെ അമ്മ ശ്രീദേവി ഉണ്ണി രക്ഷപ്പെട്ടു.

അപകടത്തെ കുറിച്ച് പലകഥകളാണ് അന്നും ഇന്നും പ്രചരിക്കുന്നത്. ഡ്രൈവര്‍ ഉറങ്ങി പോയെന്നും കാര്‍ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായതെന്നും പലരും വിശ്വസിക്കുന്നു. എന്നാല്‍ അതൊന്നുമല്ല സത്യമെന്ന് അമ്മ ശ്രീദേവി പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ മനസ്സ് തുറന്നത്.

ചെപ്പടി വിദ്യ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ഞങ്ങള്‍. ഗുരുവായൂരില്‍ ഒരു നൃത്ത പരിപാടിയുണ്ട്. അതിന്റെ ഭാഗമായി ഒരു ദിവസത്തെ പരിശീലനം ബാംഗ്ലൂരില്‍ നടത്തണം. മറ്റുളള നര്‍ത്തകര്‍ മോനിഷയെ കാത്ത് ബാംഗ്ലൂരിലുണ്ട്. എറണാകുളത്തെത്തി ഫ്‌ളൈറ്റില്‍ ബാംഗ്ലൂരാണ് ലക്ഷ്യം. അര്‍ദ്ധരാത്രി പിന്നിട്ടു. കാറിന്റെ പിന്‍സിറ്റില്‍ മോനിഷ നല്ല ഉറക്കത്തില്‍ . ഞാനും പിന്‍സീറ്റിലാണ്. ഡ്രൈവര്‍ ഇടയ്ക്ക് ഇടയ്ക്ക് തിരിഞ്ഞ് ഞങ്ങളെ നോക്കുന്നുണ്ട് . ഉറക്കത്തിന്റെ ലക്ഷണമൊന്നും അയാളില്‍ കണ്ടില്ല. അത് ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു. കാര്‍ ഡിവൈഡറില്‍ തട്ടിയെന്നതും സത്യമല്ല. ഒരു കെഎസ്ആര്‍ടിസി ബസിന്റെ ലൈറ്റ് ഞാന്‍ കണ്ടു. ഒരു ശബ്ദം കേട്ടതും വലിയ കുലുക്കത്തോടെ ഡോര്‍ തുറന്ന് ഞാന്‍ പുറത്തേക്ക് തെറിച്ചുവീണു. അപ്പോഴേക്കും ബസ് കാറിനെ കടന്ന് മുന്നോട്ട് പോയിരുന്നു. അവസാനമായി ബോധം നഷ്ടപ്പെടുന്നതിന് തൊട്ടുമുമ്പ് കാറിലേക്ക് ഞാന്‍ നോക്കി. കാര്‍ പൂര്‍ണമായും തകര്‍ന്നു. ചോരയില്‍ കുളിച്ച് കിടന്ന എന്റെ അടുത്ത് ഒരു ഓട്ടോ ഡ്രൈവറെത്തി ആരാ അമ്മേ നിങ്ങള്‍ എന്ന് ചോദിച്ചു. പിന്നീട് ഒന്നും ഓര്‍മ്മയില്ല. തലയ്ക്ക് ഗുരുതര പരിക്കേറ്റ മോനിഷ സംഭവസ്ഥലത്തുവച്ചു മരിച്ചു.

Share.

Leave A Reply

Powered by Lee Info Solutions