മോര് കുടിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും

0

ഉച്ചയൂണിന് ഒടുവില്‍ അല്‍പ്പം മോര് അല്ലെങ്കില്‍ രസം ഇതില്ലാതെ ഭക്ഷണം പൂര്‍ണമല്ലെന്ന് കരുതുന്നവരാണ് മലയാളികള്‍. ഭക്ഷണത്തിന് ശേഷമുള്ള മോര് ദഹനത്തെ വേഗത്തിലാക്കും. പാലില്‍ നിന്നുണ്ടാക്കുന്ന ഈ വിശിഷ്ട പാനീയത്തില്‍ പാലില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ദഹനത്തെ സുഗമമാക്കാന്‍ ഇത് സഹായിക്കുന്നു. കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിന്‍ ബി12 എന്നിവയുടെ കലവറ കൂടിയാണ് മോര്.

കൊഴുപ്പിന്റെ അംശം കുറവാണെന്നതും പ്രത്യേകതയാണ്. മോര് എല്ലിന്റെ ബലം കൂട്ടും. മോരില്‍ നിന്നും എളുപ്പത്തില്‍ കാല്‍സ്യം ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കുന്നതിനാലാണിത്. എല്ലാദിവസവും മോര് കുടിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും ഇതിന് പങ്കുണ്ട്. മോരില്‍ പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉപ്പ് തുടങ്ങിയ ചേര്‍ത്തുള്ള സംഭാരം ഇന്ന് പ്രധാന ദാഹനശമനിയും ആരോഗ്യദായകവുമാണ്.

Share.

Leave A Reply

Powered by Lee Info Solutions