മൗഗ്ലി എക്കാലത്തേയും ഹിറ്റിലേക്ക്…

0

download (2)കുട്ടികളുടെ എക്കാലത്തെയും ഇഷ്ട കഥാപാത്രമായ മൗഗ്ലിക്ക് രണ്ടാം വരവിൽ ഇന്ത്യയിലും മികച്ച പ്രതികരണം. റിലീസിന് ശേഷമുള്ള ആദ്യ വാരാന്ത്യ ബോക്‌സ് ഓഫീസ് കളക്ഷനിൽ വൻ നേട്ടമാണ് ജംഗിൾ ബുക്ക് ഉണ്ടാക്കിയിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് 40.19 കോടി രൂപ! ഈ വർഷത്തെ കണക്കെടുത്താൽ രാജാ കൃഷ്ണ മേനോന്റെ അക്ഷയ് കുമാർ ചിത്രം എയർലിഫ്റ്റ് മാത്രമാണ് ആദ്യവാര കളക്ഷന്റെ കാര്യത്തിൽ ജംഗിൾ ബുക്കിന് മുന്നിൽ ഉള്ളത്. വെള്ളിയാഴ്ച10.09 കോടി, ശനി13.51 കോടി, ഞായർ16.59 കോടി എന്നിങ്ങനെ ആയിരുന്നു ചിത്രം നേടിയത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശിന്റെ കണക്ക് പ്രകാരമാണിത്.
ദിവസം ചെല്ലുന്തോറും ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം വർധിക്കുന്നതായാണ് തരൺ പറയുന്നത്. മൊത്തം ഇന്ത്യൻ കളക്ഷനിൽ 48 ശതമാനം ഇംഗ്ലീഷ് വെർഷനിൽ നിന്നും 52 ശതമാനം മറ്റ് പ്രാദേശിക ഭാഷകളിലെ ഡബ്ബ്ഡ് വെർഷനുകളിൽ നിന്നുമാണ് ലഭിച്ചത്.

Share.

Leave A Reply

Powered by Lee Info Solutions