എംഎസ്എൻ ത്രയം മിന്നി; ബാഴ്സ കോപ്പ ഡെൽറേ ഫൈനലിൽ

0

ന്യൂകാന്പ്: കരുത്തരായ അത്ലറ്റിക്കോ ബില്‍ബാവോയെ 3-1 ന് തകര്‍ത്ത് ബാഴ്സിലോണയുടെ തകര്‍പ്പന്‍ തേരോട്ടം. സ്പാനിഷ് ലീഗില്‍ രണ്ടാം സ്ഥാനത്ത് നിന്നു വിയര്‍ക്കുന്ന അവര്‍ക്ക് പക്ഷേ കോപ്പാ ഡെല്‍ റേയില്‍ കിരീടം ഒരു ജയം അപ്പുറത്ത്. അത്ലറ്റിക്കോ ബില്‍ബാവോയെ സെമിയിലെ രണ്ടാം പാദത്തിലും കീഴടക്കിയ ബാഴ്സ ഫൈനലില്‍ കടന്നു. ഇരു പാദങ്ങളിലുമായി 4-3 എന്ന സ്കോറിലായിരുന്നു കലാശപ്പോരാട്ടത്തിലേക്ക് കറ്റാലന്മാര്‍ എത്തിയത്.

ഫോമിലേക്ക് തിരിച്ചെത്തിയ മെസി, നെയ്മര്‍, സുവാരസ് സഖ്യമാണ് ഈ വിജയത്തിന്‍റെ പിന്നിലും പ്രവര്‍ത്തിച്ചത്. 35 ാം മിനിറ്റില്‍ സുവാരസ് തുടങ്ങിയ ഗോളടി നെയ്മര്‍ 48 ാം മിനിറ്റില്‍ മെച്ചപ്പെടുത്തുകയും 78 ാം മിനിറ്റില്‍ മെസ്സി പൂര്‍ത്തിയാക്കുകയും ചെയ്തു.

51 ാം മിനിറ്റില്‍ സബോരിതാണ് അത്ലറ്റിക്കോയുടെ ഏകഗോള്‍ നേടിയത്.

Share.

Leave A Reply

Powered by Lee Info Solutions