രാത്രി വൈകി ഭക്ഷണം കഴിക്കുന്നവർ ശ്രദ്ധിക്കുക; ഈ ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു

0

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവർ ജാഗ്രതൈ, നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ. ശരീരത്തിന്റെ സ്വാഭാവികമായ പ്രക്രിയയെ ഇത് തകരാറിലാക്കുകയും നിദ്ര വീഴുന്ന സമയത്ത് അസ്വാരസ്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ഹോര്‍മോണുകളെ ബാധിക്കാന്‍ വരെ സാധ്യതയുണ്ട്. രാത്രി വൈകി അത്താഴം കഴിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്.

  1. അധിക കലോറി

രാത്രി വൈകിയാണ്‌ ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം ഒരിക്കലും ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും.

ലേറ്റ് നൈറ്റ് ഡിന്നര്‍ അമിതവണ്ണത്തിനെ മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കുഴപ്പത്തിലാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്

 2. ഉറക്കമില്ലായ്മ

രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കമില്ലായ്മയിലേക്ക് നയിക്കും. വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാതിരിക്കുന്നതാണു മതിയായ ഉറക്കം ലഭിക്കാത്തതിനു കാരണം.

3. വൈകിയുള്ള പോഷണ പരിണാമം

രാത്രി ഭക്ഷണം വൈകിയാല്‍ അത് ശരീരപോഷണത്തെ പ്രതികൂലമായി ബാധിക്കും. ഇത് ശരീര ഭാരം വര്‍ദ്ധിക്കാന്‍ കാരണമാക്കുകയും ചെയ്യും. നേരം വൈകിയുള്ള അത്താളം മെറ്റാബോളിസത്തെ മാത്രമല്ല, ഹൃദയാരോഗ്യത്തേയും ബാധിക്കുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.

4. നെഞ്ചെരിച്ചിൽ, അസിഡിറ്റി

വൈകി അത്താഴം കഴിക്കുന്നവര്‍ക്ക്‌ അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടും അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ്‌ കാരണം. ഓരോ തവണയും ഭക്ഷണ ശേഷം ദഹനപ്രകൃയ നടത്താനുള്ള സമയം ശരീരത്തിന് ആവശ്യമാണ്. ഭക്ഷണം കഴിച്ചതിന് ശേഷം ഉടനെ കിടക്കുകയാണെങ്കില്‍ ദഹനപ്രക്രിയ ശരീയായ രീതിയില്‍ നടക്കാതിരിക്കുകയും വയറ്റില്‍ നിന്നും അന്നനാളത്തില്‍ ആസിഡ് അധികരിക്കുകയും കഠിനമായ നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യും.

 

Share.

Leave A Reply

Powered by Lee Info Solutions