കാമുകനോടൊപ്പം അമ്മ മകളെ കൊലപെടുത്തിയ സംഭവം; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

0

നാല് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃപ്പൂണിത്തുറയില്‍ നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ രഞ്ജിത്താണ് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കേസില്‍ ഇന്ന് വിധി വരാനിരിക്കെയാണ് ആത്മഹത്യാ ശ്രമം. കേസില്‍ കുട്ടിയുടെ അമ്മ തിരുവാണിയൂര്‍ സ്വദേശി റാണിയും പോലീസ് കസ്റ്റഡിയിലാണ്. ഇയാളുമായി ഒരുമിച്ച് ജീവിക്കുന്നതിനാണ് റാണി കൊലപാതത്തിന് ഒത്താശ ചെയ്തത്.

കുട്ടിയെ രഞ്ജിത്ത് ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി ഉറക്കെ കരഞ്ഞു. രോഷാകുലനായ രഞ്ജിത്ത് കുട്ടിയെ ചുമരിലേക്ക് എറിഞ്ഞു. തലശക്തമായി ചുവരില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്.  ജെസിബി ഡ്രൈവറായ രഞ്ജിത്ത് റാണിയുടെ സഹായത്തോടെ ആറടിയോളം ആഴമുള്ള കുഴിയെടുത്തി കുട്ടിയുടെ മൃതദേഹം മറവു ചെയ്തത്. തിരുവാണിയൂരിലെ വീട്ടില്‍ പിതാവ് ജോസഫ്, ഭര്‍ത്താവ് ഇരുമ്പനം സ്വദേശി വിനോദ്, മക്കളായ ഹസ്ത , ബ്ലസി  എന്നിവര്‍ക്കൊപ്പമാണ് റാണി താമസിച്ചിരുന്നത്. വിനോദ് നേരത്തെ ഇവരെ വിട്ടുപോയിരുന്നു. പിതാവ് ജോസഫ് പിന്നീട് റാണിയെ വീട്ടില്‍ കയറ്റിയിരുന്നില്ല. ഇളയകുട്ടി ബ്ലസി ജോസഫിനൊപ്പമാണ്. ഡ്രൈവര്‍ രഞ്ജിത്തുമായി ഏറെനാളായി അടുപ്പമുള്ള റാണി ചോറ്റാനിക്കര അമ്പാടിമല ക്ഷേത്രത്തിനടുത്താണ് ആദ്യം വാടകക്ക് താമസിച്ചത്. കുട്ടിയെ കാണാനില്ലെന്ന റാണിയുടെ പരാതിയില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കേസില്‍ രഞ്ജിത്തിന്റെ സഹായി ബേസിലിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തില്‍ വാരിയെല്ല് ഒടിഞ്ഞതായി കണ്ടെത്തിയിരുന്നു. ജനനേന്ദ്രിയത്തില്‍ ആറ് സെന്റീമിറ്ററോളം വലിപ്പത്തില്‍ മുറിവും കണ്ടെത്തിയിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions