നാവില്‍ രുചിവിതറി മട്ടന്‍ കടായ്‌

0

മട്ടന്‍ കൊണ്ട് പല വിഭവങ്ങളും തയ്യാറാക്കാം. മട്ടന്‍ കടായ്ഇതിലൊന്നാണ്. വിവിധതരം മസാലകളുടെ രുചി കലര്‍ന്ന മട്ടന്‍ കടായ്  കടായിയിലോ ചട്ടിയിലോ അല്ലെങ്കില്‍ പ്രഷര്‍ കുക്കറിലോ തയ്യാറാക്കാം.

ചേരുവകള്‍

മട്ടന്‍-250 ഗ്രാം

തക്കാളി-2

സവാള പേസ്റ്റ്-അരക്കപ്പ്

ഇഞ്ചി പേസ്റ്റ്-അര ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി പേസ്റ്റ്-അര ടേബിള്‍ സ്പൂണ്‍

ജീരകം-അര ടീസ്പൂണ്‍

പച്ചമുളക്-3

തൈര്-കാല്‍ കപ്പ്

ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍

മുളകുപൊടി-1 ടീസ്പൂണ്‍

മല്ലിപ്പൊടി-1 ടീസ്പൂണ്‍

വയനയില-2

ഉപ്പ്,ഓയില്‍,മല്ലിയില – ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

മട്ടന്‍ നുറുക്കി കഴുകി വൃത്തിയാക്കുക. ഇത് തൈര്, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ പച്ചമുളകു ചേര്‍ത്ത് ഫ്രാ ചെയ്‌തെടുത്തു മാറ്റി വയ്ക്കുക. ഇതേ എണ്ണയില്‍ ജീരകം പൊട്ടിയ്ക്കുക. വയനയില, സവാള പേസ്റ്റ് എന്നിവ ചേര്‍ത്തിളക്കണം. ഇതിനു ശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റുകള്‍ ചേര്‍ത്തിളക്കി വഴറ്റുക. തക്കാളിയും ചേര്‍ത്തു വഴറ്റണം. ഇതിലേയ്ക്ക് മസാലപ്പൊടികള്‍ ചേര്‍ത്തിളക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കാം. പിന്നീട് മട്ടന്‍കഷ്ണങ്ങള്‍ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. ഇത് അടച്ചു വച്ചു വേവിയ്ക്ക്ണം. വേണമെങ്കില്‍ വെള്ളം ചേര്‍ക്കാം. പ്രഷര്‍ കുക്കറിലാണെങ്കില്‍ 4-5 വിസിലുകള്‍ വരും വരെ വേവിയ്ക്കുക. വെന്തു വെള്ളം വറ്റിയാല്‍ വാങ്ങി വച്ച് മല്ലിയില, വറുത്തു വച്ച മുളക് എന്നിവ ചേര്‍ത്ത് അലങ്കരിയ്ക്കാം.

Share.

Leave A Reply

Powered by Lee Info Solutions