നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത് : വീഡിയോ

0

മലയാള സിനിമ താരരാജാക്കന്മാരുടെ കൈപ്പിടിയിലാണെന്നും അവര്‍ തമ്മിലുള്ള മത്സരമാണ് ഇവിടെ നടക്കുന്നതെന്നും ആരോപിക്കുന്നവര്‍ മോഹന്‍ലാലിന്റെ ഈ വീഡിയോ നിര്‍ബന്ധമായും കേള്‍ക്കണം. ഈ പറഞ്ഞ പോര് ഇരുവരുടെയും ആരാധകര്‍ക്കിടയിലേയുള്ളൂവെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ.

മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ മികച്ച നടനെന്ന ചോദ്യം ഇവിടെ നിലനില്‍ക്കുമ്പോഴും മോഹന്‍ലാല്‍ പറയുന്നത് മമ്മൂട്ടിയാണ് തന്നേക്കാള്‍ മികച്ച നടനെന്നാണ്. സിനിമ ന്യൂസ് അപ്ഡേറ്റ്സ് എന്ന വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനകം അറുപതിനായിരത്തിലേറെ പേരാണ് കണ്ടുകഴിഞ്ഞത്.

മമ്മൂട്ടിയെക്കുറിച്ച് ഒരു ക്യാമറയിലേക്ക് നോക്കി എന്തെങ്കിലും പറയുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും 28 വര്‍ഷത്തെ ബന്ധമാണ് താനും മമ്മൂട്ടിയും തമ്മിലുള്ളതെന്നും പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. 28 വര്‍ഷം മുമ്പാണ് തങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നത്. അഭിനേതാവ്, ഒരു സഹപ്രവര്‍ത്തകന്‍, അല്ലെങ്കില്‍ ജ്യേഷ്ഠ സഹോദരന്‍, സുഹൃത്ത് അങ്ങനെ ഒരുപാട് ബന്ധങ്ങളിലൂടെയാണ് ഞങ്ങളുടെ യാത്ര. കഴിഞ്ഞ 20 വര്‍ഷമായി ഒരേ ദിശയിലേക്കാണ് സഞ്ചരിക്കുന്നത്. ഇതിനകം അമ്പതിലധികം സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കാനും സാധിച്ചു. ഒരു വ്യക്തിയെന്ന നിലയിലും അഭിനേതാവെന്ന നിലയിലും വളരെ ഉയരത്തിലാണ് അദ്ദേഹം.

‘അദ്ദേഹത്തിന്റെ അഭിനയപാടവത്തെക്കുറിച്ചോ മലയാള സിനിമയ്ക്ക് എന്ത് ചെയ്തെന്നതിനെക്കുറിച്ചോ ഞാന്‍ പറയേണ്ട കാര്യമില്ല. അതെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മലയാള സിനിമയില്‍ അദ്ദേഹത്തിന്റെ സ്ഥാനം വളരെ ഉയരത്തിലാണ്. കൂടുതല്‍ ഉയരത്തിലേക്ക് സര്‍വശക്തന്‍ അദ്ദേഹത്തെ നയിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നത്.

Share.

Leave A Reply

Powered by Lee Info Solutions