നടിയെ അക്രമിച്ച കേസ് ; കുറ്റപത്രം ചൊവ്വാഴ്ച

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന്റെ നീക്കം. 11 പ്രതികള്‍ ഉള്‍പ്പെട്ട കേസിന്റെ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഡാലോചനക്കേസില്‍ ദിലീപും കൃത്യം നടപ്പാക്കിയ പള്‍സര്‍ സുനിയും മാത്രമാണ് പ്രതികള്‍. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തവരുള്‍പ്പെടെ 300ല്‍ അധികം സാക്ഷികളെ അന്വേഷണസംഘം കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഫോണ്‍ രേഖകള്‍ ഉള്‍പ്പടെ 450ല്‍ അധികം രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി സമര്‍ശപ്പിക്കുമെന്നാണു സൂചന.

അതിനെ വിദേശത്തേയ്ക്ക് പോകുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഹോട്ടല്‍ ശ്യംഖലയുടെ ദുബായ് ശാഖ ഉദ്ഘാടനത്തിന് വേണ്ടിയാണ് ദിലീപ് ഇളവ് ചോദിക്കുന്നത്. കേസില്‍ ജാമ്യത്തിനുള്ള ഉപാധിയായി പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ നീക്കം.

Share.

Leave A Reply

Powered by Lee Info Solutions