ആന്‍റി റോമിയോ സ്ക്വാഡിന്‍റെ പേരില്‍ മാറ്റം വരുത്തുന്നു

0

ലഖനൗ: സ്ത്രീ സുരക്ഷയ്ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന ആന്‍റി റോമിയോ സ്ക്വാഡിന്‍റെ പേരില്‍ മാറ്റം വരുത്തുന്നു. നാരി സുരക്ഷ ബല്‍ (സ്ത്രീ സംരക്ഷണ സേന) എന്ന പുനര്‍നാമകരണം ചെയ്യുമെന്നും യോഗി ആദ്യനാഥ് പറഞ്ഞു. മാര്‍ച്ചില്‍ ഉത്തര്‍പ്രദേശ് സര്‍ക്കര്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെയാണ് സ്ക്വാഡിന് രൂപം നല്‍കിയത്. എന്നാല്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിയോഗിച്ച പോലീസുകാര്‍ സദാചാര പോലീസാകുവാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശം ഉയരുകയും ദേശീയതലത്തില്‍ തന്നെ വാര്‍ത്തയാകുകയും ചെയ്തതോടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കത്തിന് തയ്യാറാകുന്നത്.

പുത്തന്‍പേരില്‍ എത്തുന്ന ആന്‍റി റോമിയോ സ്ക്വാഡിന് കാര്യമായ പരിശീലനം നല്‍കാനാണ് സംസ്ഥാന പോലീസ് മോധവിയുടെ നിര്‍ദ്ദേശം. സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പരിശീലന ക്ലാസില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

Share.

Leave A Reply

Powered by Lee Info Solutions