സമുദ്രത്തിലെ ധീരതയ്ക്കുള്ള അവാർഡ് നേടുന്ന ആദ്യ മലയാളി വനിത; അഭിനന്ദിച്ച് സച്ചിനും

0

ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ സമുദ്രത്തിലെ ധീരതയ്ക്കുള്ള അവാർഡ് നേടിയ ആദ്യ മലയാളി വനിതയ്ക്ക് അഭിനന്ദനപ്രവാഹം. സമുദ്രത്തില്‍ അപകടത്തില്‍പെട്ട ഏഴ് മല്‍സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ചതിനാണ് കപ്പല്‍ ക്യാപ്റ്റനായ രാധിക മേനോനെ അന്താരാഷ്ട്ര സമുദ്ര സംഘടന പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.

തൃശൂരിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയായ രാധികയാണ് ഇന്ത്യന്‍ മര്‍ച്ചന്റ് നേവിയിലെ ആദ്യ വനിത ക്യാപ്റ്റനും. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മര്‍ച്ചന്റ് നേവിയില്‍ ക്യാപ്റ്റനായി ഈ കൊടുങ്ങല്ലൂരുകാരി നിയമിതയായത്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറും രാധിക മേനോനെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു.

കഴിഞ്ഞ ജൂണില്‍ ആന്ധ്രപ്രദേശിൽ യാത്രതിരിച്ച ദുർഗാമ്മ എന്ന ബോട്ടിലെ തൊഴിലാളികളെയാണ് രാധിക നിയന്ത്രിക്കുന്ന കപ്പൽ രക്ഷിച്ച് കരയിലെത്തിച്ചത്. അപകടത്തില്‍പെട്ടു എന്ന് കരുതി തൊഴിലാളികളുടെ അന്ത്യകർമ്മങ്ങൾ നടക്കാനിരിക്കെയാണ് ഇവർ കരയിലെത്തുന്നത്. അത്ഭുതകരമായ രക്ഷപെടുത്തൽ എന്നാണ് സംഭവത്തെ ഏവരും വിലയിരുത്തിയത്.

 

Share.

Leave A Reply

Powered by Lee Info Solutions