ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് ഇന്ത്യയിലെത്തും

0

ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് ഇന്ത്യയിലെത്തും. ഉച്ചയ്ക്ക് ശേഷം ദില്ലിയിലെത്തുന്ന നെതന്യാഹു തീന്‍മൂര്‍ത്തി ഹൈഫ ചൗക്ക് സന്ദര്‍ശിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടികാഴ്ച്ച നടത്തും

തിങ്കളാഴ്ച്ച രാഷ്ട്രപതിഭവനിലെ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം രാജ്ഘട്ടിലെത്തി ഗാന്ധിസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും കൂടികാഴ്ച്ച നടത്തും. 102 കമ്പനികളില്‍ നിന്നുള്ള 130 ബിസിനസ് സംഘാംഗങ്ങള്‍ സന്ദര്‍ശനത്തില്‍ നെതന്യാഹുവിനെ അനുഗമിക്കുന്നുണ്ട്.

Share.

Leave A Reply

Powered by Lee Info Solutions