പുതിയ ജേഴ്സിയിൽ തിളങ്ങാൻ ടീം ഇന്ത്യ

0

പൂണെ: ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് പുതിയ ജേഴ്‌സി. പൂണെയിലെ എംസിഎ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങിലാണ് പുതിയ ജേഴ്‌സി പ്രകാശനം ചെയത്. സ്ഥാനമൊഴിയിഞ്ഞ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് പുതിയ ജേഴ്‌സി പ്രകാശനം ചെയ്തത്. നൈക്കിയുടെ ലോഗോയോട് കൂടിയുളളതാണ് പുതിയ ജെഴ്‌സി.

ഇളം നീലയില്‍ കാവി നിറത്തില്‍ ഇന്ത്യയെന്നും വെള്ള നിറത്തില്‍ സ്റ്റാര്‍ എന്നും എഴുതിയ വിധത്തിലാണ് പുതിയ ജെഴ്‌സി തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം കൈയ്യുടെ ഭാഗത്ത് നിറ വ്യത്യാസം ഉണ്ട്. കളിക്കാരന്‍റെ ശരീരതാപം നിയന്ത്രിക്കുന്ന തരത്തിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

 

Share.

Leave A Reply

Powered by Lee Info Solutions