വിയര്‍ത്തു; പക്ഷെ കൊമ്പന്മാര്‍ ജയിച്ചുകയറി; ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍

0

ന്യൂഡല്‍ഹി: ജയപരാജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (3-0) ഡല്‍ഹിയെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ് കലാശകൊട്ടിന് യോഗ്യത നേടി. ആദ്യപാദ മത്സരത്തില്‍ ഒരു ഗോളിന് ജയിച്ചതിന്റെ മുന്‍തൂക്കവുമായിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. മാഴ്‌സിലോഞ്ഞയിലൂടെ ആദ്യ ഗോള്‍ നേടിയ ഡല്‍ഹിക്ക് നൈസണ്‍ തൊട്ടടുത്ത നിമിഷം മറുപടി പറഞ്ഞു. എന്നാല്‍ എക്‌സ്ട്ര ടൈമിന് തൊട്ടുമുന്നെ കേരള പ്രതിരോധത്തിന്റെ പോരായ്മ്മയില്‍ നിന്ന് വന്ന ഗോളില്‍ ഡല്‍ഹി മുന്നിലെത്തി. ഒരു ഗോള്‍ ഫൈനലിസ്റ്റുകളെ തീരുമാനിക്കുമെന്നിരിക്കെ ഡല്‍ഹിക്കും കേരളത്തിനും വലചലിപ്പിക്കുവാന്‍ സാധിച്ചില്ല. എക്‌സ്ട്രാ ടൈമിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് ഷൂട്ടൗട്ടിലേക്ക്. സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് മലൂദയും പെലിസാരിയും കിക്ക് നഷ്ടപ്പെടുത്തിയപ്പോള്‍ കേരളത്തിനായി ബെല്‍ഫോര്‍ട്ടും അഹമ്മദും ഹോസുവും സ്‌കോര്‍ ചെയ്തു. ഇനി കലാശപ്പോരാട്ടം. 18ന് സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ.

Share.

Leave A Reply

Powered by Lee Info Solutions