ഇവിടെയുണ്ടല്ലേ..? നിങ്ങളെ പിടിക്കാന്‍ വാട്‌സ്ആപ്പ്…

0

സുഹൃത്തുക്കളുമായി തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാനുള്ള പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. പുതിയ ലൈവ് ലൊക്കേഷന്‍ സംവിധാനത്തിലൂടെ ഒരു സുഹൃത്തുമായോ ഗ്രൂപ്പുമായോ നമ്മുടെ ലൊക്കേഷന്‍ തത്സമയം പങ്കുവെക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. അതായത് നമ്മള്‍ എവിടെയാണ് തത്സമയം ഉള്ളതെന്ന് കൂട്ടുകാരെ അറിയിക്കാം.

നിലവില്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ലൊക്കേഷന്‍ എന്ന ഫീച്ചര്‍ ലഭ്യമാണ്.എന്നാല്‍ ഇതിന്റെ ഒരു പടികൂടി കടന്നുള്ള ഫീച്ചറാണ് ലൈവ് ലൊക്കേഷന്‍. ഈ സംവിധാനത്തിലൂടെ നമ്മള്‍ മറ്റുള്ളവരുമായി ലൊക്കേഷന്‍ പങ്കുവെക്കുമ്പോള്‍ അവര്‍ക്ക് നമ്മുടെ ലൊക്കേഷന്‍ യഥാസമയം പിന്തുടരാനും സാധിക്കുന്നു.

എത്രസമയം ലൈവായി കാണണമെന്ന് നിങ്ങള്‍ക്കു തന്നെ തീരുമാനിക്കാം. 15 മിനിറ്റ്, ഒരു മണിക്കൂര്‍, 8 മണിക്കൂര്‍ എന്നിങ്ങനെ സമയം സെറ്റ് ചെയ്യാനുള്ള ഓപ്ഷനും ഇതില്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല, നിങ്ങളെ പിന്തുടരുന്ന സുഹൃത്തിന് അതില്‍ കമന്റ് ചെയ്യാനുള്ള ഓപ്ഷനും നല്‍കിയിട്ടുണ്ട്.ഉപയോഗിക്കുന്ന വ്യക്തിയ്ക്ക് ആവശ്യമില്ലെന്ന് തോന്നുമ്പോള്‍ ഇത് ഒഴിവാക്കുകയും ചെയ്യാം.

Share.

Leave A Reply

Powered by Lee Info Solutions