കൈഫിന്റെ മകന്റെ ബാറ്റിങ് വീഡിയോ പങ്കുവെച്ച് സച്ചിന്‍

0

മുംബൈ: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫീല്‍ഡര്‍മാരിലൊരാളായ മുഹമ്മദ് കൈഫിന്റെ മകന്‍ പ്രശസ്ത ഗെയിം പ്ലാറ്റ്‌ഫോമായ സ്മാഷില്‍ ബാറ്റ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

വീഡിയോ പങ്കുവെച്ചതിനൊപ്പം നല്ല ക്യാപ്ഷന്‍ നല്‍കാനും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മറന്നില്ല. അതിമനോഹരമായി ജൂനിയര്‍ കൈഫ് പന്തിനെ കവര്‍ഡ്രൈവ് ചെയ്യുന്നു എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.’ജൂനിയര്‍ കൈഫ് അതിമനോഹരമായി കവര്‍ഡൈവിലൂടെ പന്ത് അടിച്ചുവിടുന്നു. കളി തുടര്‍ന്നു കൊണ്ടിരിക്കൂ..’വീഡിയോയ്ക്കു ചുവടെ സച്ചിന്‍ എഴുതി.

Share.

Leave A Reply

Powered by Lee Info Solutions