10 അണുബോംബിനുള്ള പ്ലൂട്ടോണിയം ഉത്തര കൊറിയയ്ക്കുണ്ടെന്ന് ദക്ഷിണ കൊറിയ

0

സോള്‍ : പത്ത് അണുബോംബുകളുണ്ടാക്കാനുള്ള പ്ലൂട്ടോണിയം ഉത്തര കൊറിയയുടെ പക്കലുണ്ടെന്നു ദക്ഷിണ കൊറിയ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുന്നതിന്റെ തൊട്ടടുത്താണു രാജ്യമെന്ന ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അവകാശവാദത്തിന് ഒരാഴ്ചയ്ക്കുശേഷമാണു ദക്ഷിണ കൊറിയയുടെ ആരോപണം.

അഞ്ച് അണുപരീക്ഷണങ്ങളും ഒട്ടേറെ മിസൈല്‍ പരീക്ഷണങ്ങളും നടത്തിക്കഴിഞ്ഞ ഉത്തരകൊറിയ യുഎസ് കേന്ദ്രങ്ങളെ ആക്രമിക്കാനുതകുന്ന വിധത്തിലുള്ള ആയുധങ്ങള്‍ക്കായുള്ള പരീക്ഷണത്തിലാണ്. 2016 അവസാനം ഉത്തര കൊറിയയുടെ പക്കല്‍ 50 കിലോയോളം പ്ലൂട്ടോണിയം ഉള്ളതായാണു ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നത്.

കയ്യിലുള്ള പ്ലൂട്ടോണിയത്തിന്റെയും യുറേനിയത്തിന്റെയും കണക്കുപ്രകാരം ഉത്തരകൊറിയയ്ക്ക് 21 അണുബോംബുകള്‍ വരെ നിര്‍മിക്കാനാകുമെന്ന് യുഎസ് കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷനല്‍ സെക്യൂരിറ്റി കഴിഞ്ഞ ജൂണില്‍ വെളിപ്പെടുത്തിയിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions