ഒപ്പം മനോഹരം; ലാല്‍ അതിമനോഹരം; പ്രശംസയില്‍ മൂടി രജനികാന്ത്!!

0

ചെന്നെ: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ഒപ്പം തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്. ചിത്രത്തിന്റെ റിലീസിംഗ് ദിവസം തന്നെയാണ് രജനികാന്തിനായി പ്രത്യേകഷോ അദ്ദേഹത്തിന്റെ വീട്ടില്‍ ഒരുക്കിയത്. ചിത്രത്തെ കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് രജനികാന്ത് പങ്കുവച്ചത്.

ഒപ്പം ഗംഭീരമായെന്നും മോഹന്‍ലാലിന്റെ പ്രകടനം അതിഗംഭീരമായെന്നും രജനികാന്ത് പറഞ്ഞു. ചിത്രത്തിന്റെ കഥ പറഞ്ഞ രീതിയാണ് രജനികാന്തിനെ ആകര്‍ഷിച്ചത്. പ്രേക്ഷകരുടെ മുന്നില്‍ സസ്‌പെന്‍സ് ആദ്യം വെളിപ്പെടുത്തിയിട്ട് അതിലേക്ക് നായകന്റെ യാത്രയാണ് ഒപ്പം. തമിഴിലേക്ക് ചിത്രം റിമേക്ക് ചെയ്യുന്നത് കമല്‍ഹാസനെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയ ജയരാമനെ കമല്‍ഹാസന്‍ എങ്ങനെ മെരുക്കുമെന്ന് അറിയുവാനുളള ആകാംഷയിലാണ് പ്രേക്ഷകര്‍. നേരത്തെ ദൃശ്യത്തിന്റെ തമിഴ്‌റിമേക്ക് പാപനാശത്തിലും കമല്‍ഹാസന്‍ അഭിനയിച്ചിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions